ദിവസവും തല കുളിക്കാറുണ്ടോ? തലവേദന കൂടെപ്പോരും 

നീളമുള്ള തലമുടി ആഴ്ചയിൽ മൂന്നു തവണ കഴുകിയാൽ പോലും ഹെയർ വാഷ് മൈഗ്രേൻ ഉണ്ടാകാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലരെയും അലട്ടുന്ന ഒന്നാണ് തലവേദന. മണിക്കൂറുകൾ നീണ്ട ജോലി, സമ്മർദ്ദം, തെറ്റിയ ഭക്ഷണക്രമം, ഉറക്കകുറവ് അങ്ങനെ തലവേദനയ്ക്ക് എപ്പോഴും ഓരോ കാരണങ്ങളാണ്. ചിലർക്ക് കുളി കഴിഞ്ഞിറങ്ങിയ ഉടനെ തലവേദന തോന്നാം. പലപ്പോഴും ചെവിക്ക് പിന്നിലായി അനുഭവപ്പെടുന്ന ഈ വേദനയുടെ ഒരു കാരണം അടിക്കടി മുടി കഴുകുന്നതാകാം. പക്ഷെ വേദന തുടരുകയാണെങ്കിൽ അതിന് മറ്റ് കാരണങ്ങൾ ഉണ്ടായേക്കാം. 

തല കുളിക്കുന്നത് മൈഗ്രേൻ വേദനയെ ഉണർത്തിവിടാൻ ഇടയാക്കിയേക്കും. സ്ത്രീകളിലാണ് കൂടുതലായും ഈ പ്രശ്നം കണ്ടുവരുന്നത്. നീളമുള്ള തലമുടി ആഴ്ചയിൽ മൂന്നു തവണ കഴുകിയാൽ പോലും ഹെയർ വാഷ് മൈഗ്രേൻ എന്നറിയപ്പെടുന്ന ഈ അവസ്ഥ വരാമെനന്നാണ് വിദ​ഗ്ധർ പറയുന്നത്. തലമുടി ദീർഘനേരം നനച്ച് ഇടുന്നതും തലവേദന ഉണ്ടാകാൻ കാരണമാകും. നന്നായി വെള്ളം കുടിക്കുക, കഫീൻ ഒഴിവാക്കുക, ദിവസവും മുടി കഴുകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ തലവേദനവയെ അകറ്റിനിർത്താൻ സഹായിക്കും. മുടി കഴുകുമ്പോൾ തലയിൽ ശക്തിയായി അമർത്താതിരിക്കാനും ശ്രദ്ധിക്കണം.  

തലയോട്ടിയിലൂടെ പോകുന്ന ആക്സിപിറ്റൽ നാഡികൾക്ക് പരുക്കോ നീർക്കെട്ടോ ഉണ്ടാകുന്നതിനെ തുടർന്നുണ്ടാകുന്ന ആക്സിപിറ്റൽ ന്യൂറാൽജിയ എന്ന അവസ്ഥ മൂലം തുളഞ്ഞ് കയറുന്ന പോലുള്ള തലവേദന ഉണ്ടാകാം. അ‌തുപോലെ ചെവിക്ക് പിന്നിലുള്ള മസ്റ്റോയ്ഡ് എല്ലിന് ഉണ്ടാകുന്ന മസ്റ്റോയിഡിറ്റിസ് എന്ന അണുബാധയും തലവേദനയ്ക്ക് കാരണമാകാം. തലയോടിനെ താടിയെല്ലുമായി ബന്ധിപ്പിക്കുന്ന  ടെംപറോമാൻഡിബുലർ ജോയിന്റിനുണ്ടാകുന്ന ടെംപറോമാൻഡിബുലർ ജോയിൻറ്(ടിഎംജെ) ഡിസോഡർ എന്ന അവസ്ഥയും തലവേദനയിലേക്ക് നയിക്കും. ഇതിനെല്ലാം പുറമേ പല്ലുകളെ ബാധിക്കുന്ന പല പ്രശ്നങ്ങളും തലവേദനയിലേക്ക് എത്തും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com