ടൈപ്പ് വൺ പ്രമേഹം: "ഈ നാല് ലക്ഷണങ്ങളാണ് എനിക്കുണ്ടായിരുന്നത്", തുറന്നുപറഞ്ഞ് നിക്ക് ജൊനാസ് 

പ്രമേഹവുമായുള്ള തന്റെ പോരാട്ട മുമ്പും തുറന്നുപറഞ്ഞിട്ടുണ്ട് ​ഗായകനും പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക്ക് ജൊനാസ്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം


രീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ് പ്രമേഹം. ടൈപ്പ് വൺ, ടൈപ്പ് ടൂ, ഗർഭകാല പ്രമേഹം എന്നിങ്ങനെ മൂന്ന് തരത്തിലുളള പ്രമേഹമുണ്ട്. ഇതിൽ കുട്ടികളിലും കൗമാരകാരിലും കാണുന്ന പ്രമേഹമാണ് ടൈപ്പ് വൺ പ്രമേഹം. പ്രമേഹവുമായുള്ള തന്റെ പോരാട്ട മുമ്പും തുറന്നുപറഞ്ഞിട്ടുണ്ട് ​ഗായകനും പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക്ക് ജൊനാസ്. ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന നാല് ലക്ഷണങ്ങളെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരം. 

അമിതമായ ദാഹം, ശരീരഭാരം കുറയൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, പെട്ടെന്ന് ദേഷ്യം വരിക തുടങ്ങിയ നാല് ലക്ഷണങ്ങളാണ് തനിക്കുണ്ടായിരുന്നതെന്ന് നിക്ക് പറഞ്ഞു. ഇവ നാലും ടൈപ്പ് 1 പ്രമേഹത്തിന്റെ പൊതുവെ കാണുന്ന ലക്ഷണങ്ങളായി കണക്കാക്കാമെന്നും താരം പറയുന്നു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുന്നത്. മുമ്പും ഇൻസ്റ്റ​ഗ്രാമിലൂടെ 13-ാം വയസിൽ ടൈപ്പ് വൺ പ്രമേഹം കണ്ടെത്തിയതിനെക്കുറിച്ചും തുടർന്നുള്ള അനുഭവങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 

"എനിക്ക് 13 വയസ്സുള്ളപ്പോൾ ആണ് രോഗം തിരിച്ചറിഞ്ഞത്. ഞാൻ എന്റെ സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്നു. അപ്പോൾ എനിക്ക് എന്റെ വയറ്റിൽ എന്തോ ഒരു പ്രശ്‌നമുള്ളതായി തോന്നി. എനിക്ക് ഒരു ഡോക്ടറെ കാണണമെന്ന് ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞു. എന്റെ ലക്ഷണങ്ങൾ മനസ്സിലാക്കി പരിശോധനകൾക്ക് ശേഷം എന്റെ പീഡിയാട്രിഷ്യൻ അറിയിച്ചു എനിക്ക് പ്രമേഹമാണെന്ന്. ടൈപ്പ് വൺ പ്രമേഹം. എനിക്കുണ്ടായ എല്ലാ ലക്ഷണങ്ങളും ടൈപ്പ് വണ്ണിന്റേതായിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോൾ ഞാൻ ആകെ ഭയന്നു, തകർന്നു. എന്റെ സ്വപ്‌നങ്ങൾ തകരുമോ? എന്റെ സംഗീതം അവസാനിക്കുമോ? ഞാൻ ഭയന്നു... എന്നാൽ ഞാൻ ഉറപ്പിച്ചു, ഞാൻ തളരില്ലെന്ന്. കടുപ്പമേറിയ ദിനങ്ങളായിരുന്നു. പക്ഷേ എനിക്ക് നല്ല പിന്തുണ ലഭിച്ചു. ഇപ്പോൾ 16 വർഷങ്ങളായി ഞാൻ അതിജീവിച്ചുകൊണ്ടിരിക്കുന്നു'', കഴിഞ്ഞ വർഷം നിക്ക് ഇൻസ്റ്റഗ്രാമിൽ കുറിച്ചതായിരുന്നു ഇത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com