പൊള്ളാര്‍ഡിനോട് ഗുഡ്‌ബൈ പറഞ്ഞ് മുംബൈ; രവീന്ദ്ര ജഡേജ ചെന്നൈക്കൊപ്പം തുടരും; താര ലേലത്തിലേക്ക് ഇവര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 10:56 AM  |  

Last Updated: 13th November 2022 10:57 AM  |   A+A-   |  

rohit_pollard_1

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഐപിഎല്‍ താര ലേലത്തിന് മുന്‍പായി ഫ്രാഞ്ചൈസികള്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ കളിക്കാരുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതില്‍ പൊള്ളാര്‍ഡിനെ റിലീസ് ചെയ്യാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം ആരാധകരെ ഞെട്ടിക്കുന്നു. 

ബിസിസിഐക്ക് മുംബൈ ഇന്ത്യന്‍സ് നല്‍കിയ റിലീസ് ചെയ്യുന്ന കളിക്കാരുടെ ലിസ്റ്റില്‍ പൊള്ളാര്‍ഡ്, ഫാബ് അലന്‍, ടൈമല്‍ മില്‍സ് എന്നീ കളിക്കാരുടെ പേരുകളാണ് ഉള്ളതെന്നാണ് സൂചനകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് രവീന്ദ്ര ജഡേജയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 

ക്രിസ് ജോര്‍ദാന്‍, ആദം മില്‍നെ, മിച്ചല്‍ സാന്ത്‌നര്‍ എന്നിവരെ ചെന്നൈ റിലീസ് ചെയ്തതായാണ് വിവരം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്ന് ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫിനെ മുംബൈ താര ലേലത്തിന് മുന്‍പായി സ്വന്തമാക്കിയിട്ടുമുണ്ട്. 5 കളിക്കാരെ മുംബൈ റിലീസ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 

മായങ്ക് മാര്‍ക്കണ്ഡേ, ഋതിക് ഷൗകിനും റിലീസ് ചെയ്യപ്പെട്ട കളിക്കാരുടെ ലിസ്റ്റിലുണ്ട്. രോഹിത്, ഡെവാള്‍ഡ് ബ്രെവിസ്, ഇഷാന്‍, സുര്യകുമാര്‍. ഡാനിയല്‍ സംസ്, ടിം ഡേവിഡ്, ആര്‍ച്ചര്‍, ബുമ്ര, സ്റ്റബ്‌സ്, തിലക് വെര്‍മ എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്. 

9 കളിക്കാരെ നിലനിര്‍ത്തി നാല് പേരെ ചെന്നൈ റിലീസ് ചെയ്തു. ധോനി, ജഡേജ, മൊയിന്‍ അലി, ശിവം ദുബെ, ഋതുരാജ്, ഡെവോണ്‍ കോണ്‍വേ, മുകേഷ് ചൗധരി, പ്രീടോറിയസ്, ദീപക് ചഹര്‍ എന്നിവരെയാണ് ചെന്നൈ ടീമില്‍ നിലനിര്‍ത്തിയത്. 

ഡിസംബര്‍ 23ന് കൊച്ചിയിലാണ് ഐപിഎല്‍ താര ലേലം. നവംബര്‍ 15ന് അകം ടീമില്‍ നിന്ന് റിലീസ് ചെയ്യുന്ന കളിക്കാരുടെ പട്ടിക നല്‍കാനാണ് ഫ്രാഞ്ചൈസികളോട് ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

മെല്‍ബണില്‍ ഇന്ന് കലാശപ്പോര്; രണ്ടാം വട്ടം ട്വന്റി20 ലോക കിരീടം ഉയര്‍ത്താന്‍ ഇംഗ്ലണ്ടും പാകിസ്ഥാനും

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ