ഭക്ഷണശീലങ്ങള്‍ അടക്കമുള്ള ചില ജീവിതരീതികളില്‍ വരുത്തുന്ന മാറ്റം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങളിലടക്കം പറയുന്നത്. വേവിക്കാത്തും പാകം ചെയ്യാത്തതുമായ പച്ചക്കറികള്‍ കഴിക്കുന്ന ശീലം ഇതിന്റെ ഭാഗമായി പലരും തുടങ്ങിയിട്ടുമുണ്ട്. ഇത് ആരോഗ്യകരമായ ശീലമാണെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. വേവിക്കുമ്പോള്‍ പച്ചക്കറികളുടെ പോഷകങ്ങള്‍ നഷ്ടമാകുന്നത് ഒഴിവാക്കാനും ഉപ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗം കുറയ്ക്കാനും പച്ചയ്ക്ക് കഴിക്കുന്നത് സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് ഇത് പല രീതിയില്‍ നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ജങ്ക് ഭക്ഷണം ഒരിക്കലും അമിതവണ്ണം ഉള്ളവരെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല. അതുകൊണ്ടുതന്നെ പച്ചയ്ക്ക് കഴിക്കുന്ന ശീലം പഞ്ചസാര അടക്കമുള്ള പ്രിസര്‍വേറ്റീവുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. പച്ചക്കറികള്‍ക്ക് പുറമേ പഴങ്ങളും നട്ട്‌സുമെല്ലാം ഇങ്ങനെ കഴിക്കാം. ഇങ്ങനെ കഴിക്കുമ്പോള്‍ ദഹനം സാവധാനത്തിലാകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ ക്രമാനുഗതമായി മാറാന്‍ സഹായിക്കുകയും ചെയ്യും.
അതേസമയം പഴങ്ങളും പച്ചക്കറികളും പച്ചയ്ക്ക് കഴിക്കുന്നതുകൊണ്ട് മാത്രമം പ്രമേഹം വരുതിയിലാകില്ല. അതുകൊണ്ട് ഭക്ഷണശീലം പൂര്‍ണ്ണമായി മാറ്റി പുതിയ രീതിയിലേക്ക് മാറുന്നത് ഗുണം ചെയ്യണമെന്നില്ല. ഒരുപക്ഷെ അത് ദോഷമാകാനും സാധ്യതയുണ്ട്. കാരണം, ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും നമ്മുടെ പ്രധാന വിഭവങ്ങളാണ്. ഇവ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ഡയറ്റ് ശരീരത്തിന് ആവശ്യമായ കലോറി, പ്രോട്ടീന്‍, മറ്റ് സുപ്രധാന പോഷകങ്ങള്‍ എന്നിവയുടെ അഭാവത്തിന് കാരണമാകും. അതുകൊണ്ട് ആരോഗ്യകരമായ ഡയറ്റും വ്യായാമവും സ്‌ട്രെസ് മാനേജ്‌മെന്റുമാണ് പ്രധാനം. അതോടൊപ്പം മരുന്ന് കഴിക്കുന്നവരാണെങ്കില്‍ അത് തുടരുകയും വേണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates