പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നും!,കാരണമറിയാം; മാറ്റത്തിന് അരോമാതെറാപ്പി 

ചര്‍മ്മത്തെ സംരക്ഷിക്കാനും ചുളിവുകള്‍ അകറ്റി യുവത്വമാര്‍ന്ന ലുക്ക് നല്‍കാനും സഹായിക്കുന്ന ഒന്നാണ് അരോമാതെറാപ്പി

ന്തരീക്ഷ മലിനീകരണം ശാരീരികവും മാനസികവും നമ്മളെ പല രീതിയില്‍ ബാധിക്കുന്നുണ്ട്. പ്രായമാകുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണെങ്കിലും ചര്‍മ്മത്തില്‍ പാടുകളും ചുളിവുകളും വന്ന് അത് വളരെ നേരത്തെ ആകാനുള്ള പല കാരണങ്ങളില്‍ ഒന്നാണ് മലിനീകരണം. പ്രായമാകുന്നതിന്റെ പല ലക്ഷണങ്ങളില്‍ ചിലത് സ്‌കിന്‍ ടോണിലുണ്ടാകുന്ന വ്യത്യാസം, ചര്‍മ്മത്തിന്റെ കട്ടി കുറയുക, ഡ്രൈ ആകുക, കറുത്ത പാടുകള്‍, പിഗ്മന്റേഷന്‍ തുടങ്ങിയവയാണ്. 

നല്ല പരിപോഷണം വേണ്ട പല ലെയറുകള്‍ നിറഞ്ഞതാണ് ചര്‍മ്മം, അതുകൊണ്ടുതന്നെ പ്രായമാകല്‍ എന്ന പ്രക്രിയ സ്വാഭാവികമായി സംഭവിക്കാനും ആരോഗ്യത്തോടെ കാണപ്പെടാനും നമ്മള്‍ നല്ല സംരക്ഷണം നല്‍കേണ്ടതുണ്ട്. പ്രായമാകുന്തോറും ചര്‍മ്മത്തിന്റെ ടെക്‌സ്ച്ചറില്‍ തന്നെ വ്യത്യാസം കാണാം. പാരമ്പര്യവും പ്രായമാകല്‍ പ്രക്രിയയെ ബാധിക്കുന്ന ഒരു ഘടകമാണെങ്കിലും യു വി രശ്മികള്‍ അമിതമായി ശരീരത്തില്‍ പതിക്കുന്നതും ഒരു കാരണമാണ്. അതുകൊണ്ട് ചര്‍മ്മത്തെ സംരക്ഷിക്കാനും ചുളിവുകള്‍ അകറ്റി യുവത്വമാര്‍ന്ന ലുക്ക് നല്‍കാനും സഹായിക്കുന്ന ഒന്നാണ് അരോമാതെറാപ്പി. 

മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതാണ് അരോമതെറാപ്പി. സുഗന്ധപൂരിതമായ എണ്ണകള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. വ്യത്യസ്ത എണ്ണകള്‍ ഇതിന് ഉപയോഗിക്കുമെങ്കിലും നിങ്ങള്‍ക്ക് അനുയോജ്യമായത് കണ്ടെത്തി ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഉദ്ദാഹരണത്തിന് നാരങ്ങ, ഓറഞ്ച് പോലെ സ്ട്രിക് ബേസ് ഉള്ള എണ്ണകള്‍ ചര്‍മ്മത്തിലെ പാടുകള്‍ നീക്കി തിളക്കം നല്‍കാനാണ് ഉപയോഗിക്കുന്നത്. അതേസമയം ടീ ട്രീ ഓയില്‍ ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിക്കാനും ചമോമൈല്‍ എണ്ണ ചര്‍മ്മത്തിലെ ചൊറിച്ചിലിന് വേണ്ടിയുള്ളതുമാണ്. മുഖക്കുരു, അസമമായ സ്‌കിന്‍ ടോണ്‍, ചുളിവുകള്‍ തുടങ്ങിയവയ്ക്ക് ലാവെന്‍ഡര്‍ എണ്ണയാണ് തെരഞ്ഞെടുക്കേണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com