ചെവിയിൽ സ്ഥിരം ഹെഡ്ഫോൺ?; ലോകത്തെ 100 കോടി ആളുകൾക്ക് കേൾവി നഷ്ടമാകുമെന്ന് പഠനം 

ലോകത്തെ ഒരു ബില്യൺ ആളുകൾക്ക് കേൾവി ശക്തി പോകാൻ സാധ്യതയുണ്ടെന്നാണ് പഠനറിപ്പോർട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിവായി ഹെഡ്‌ഫോൺ ഉപയോഗിക്കുന്നവരെത്തേടി ഒരു അപകടം പതിയിരിക്കുന്നെന്ന് പഠനം. അപകടകരമായ തീവ്രതയിൽ ഹെഡ്ഫോൺ ഉപയോ​ഗിക്കുന്നത് കേൾവിശക്തിയെ ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ലോകത്തെ ഒരു ബില്യൺ ആളുകൾക്ക് കേൾവി ശക്തി പോകാൻ സാധ്യതയുണ്ടെന്നാണ് ബിഎംജെ ഗ്ലോബൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നത്. 

ലോകത്തെ ഒരു ബില്യൺ ആളുകൾക്ക് കേൾവി ശക്തി പോകാൻ സാധ്യതയുണ്ടെന്ന് ബിഎംജെ ഗ്ലോബൽ ഹെൽത്ത് ജേണലിൽ പറയുന്നു. അമിത സ്മാർട്ട്‌ഫോൺ ഉപയോഗം, ഹെഡ്‌ഫോൺ, ഇയർബഡ് എന്നിവയുടെ ഉപയോഗം കാരണം യുവാക്കൾക്കാണ് കേൾവി നഷ്ടപ്പെടാൻ ഏറ്റവും സാധ്യത കൂടുതൽ. 12 വയസ് മുതൽ 34 വയസ് വരെയുള്ള വിഭാഗത്തിലെ 24% പേരും അപകടകരമായ തീവ്രതയിലാണ് ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത്. അതിനാൽ സർക്കാരുകൾ അടിയന്തരമായി ‘സേഫ് ലിസനിംഗ് പോളിസി’ വിഭാവനം ചെയ്യണമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. 

നിലവിൽ ലോകത്ത് 430 ദശലക്ഷത്തിലേറെ ആളുകൾക്ക് കേൾവിക്കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2000-2021 കാലങ്ങളിലായി യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കരോലിന 19,000 ആളുകളിലായി നടത്തിയ പഠനം പ്രകാരം, 23% മുതിർന്നവരും അപകടകരമായ അളവിലുള്ള ശബ്ദം ശ്രവിക്കുന്നവരാണെന്നും 27% കുട്ടികളും ഇത്തരത്തിൽ അപകടകരമായ തീവ്രതയിലുള്ള ശബ്ദം കേൾക്കുന്നവരാണെന്നും പറയുന്നു. ഈ കണക്കുകളെല്ലാം ലോകത്ത് സുരക്ഷിതമായ അളവിൽ ശബ്ദം കേൾക്കുന്നതിന്റെ അനിവാര്യതയെ സൂചിപ്പിക്കുന്നതാണെന്നും ഇതിനാൽ സർക്കാരുകൾ ഇടപെടണമെന്നും പഠനത്തിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com