അന്തരീക്ഷ മലിനീകരണം; കണ്ണുകള്‍ക്ക് വേണം പ്രത്യേക കരുതല്‍ 

പുറത്തെ പോടിപടലങ്ങള്‍ മാത്രമല്ല വീടിനകത്തിരിക്കുമ്പോഴും കണ്ണ് അപകടാവസ്ഥയിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്തരീക്ഷ മലിനീകരണം നമ്മുടെ ആരോഗ്യത്തെ പ്രകടമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇത് കണ്ണുകള്‍ക്ക് ഏറെ ദോഷം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വാഹനങ്ങളുടെ പുകയടക്കമുള്ള പുറത്തെ പോടിപടലങ്ങള്‍ മാത്രമല്ല വീടിനകത്തിരിക്കുമ്പോഴും കണ്ണ് അപകടാവസ്ഥയിലാണ്. 

ചെങ്കണ്ണ്, ഗ്ലോക്കോമ, തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ (എഎംഡി) തുടങ്ങിയ വിവിധ നേത്രരോഗങ്ങള്‍ക്ക് പരിസ്ഥിതി ഘടകങ്ങള്‍ കാരണമാകും. നിലവിലെ പരിസ്ഥിതിയുടെ അവസ്ഥ പരിഗണിക്കുമ്പോള്‍ കണ്ണുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദീര്‍ഘനാള്‍ മോശം അന്തരീക്ഷത്തില്‍ തുടരുന്നത് കണ്ണിന്റെ ആരോഗ്യത്തെയും കാഴ്ചശക്തിയെയും ബാധിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

കണ്ണുകള്‍ക്ക് നല്‍കാം പ്രത്യേക കരുതല്‍

പുറത്തിറങ്ങുമ്പോള്‍ കണ്ണുകളെ സംരക്ഷിക്കാനായി സണ്‍ഗ്ലാസ് ധരിക്കുക.

ഇടയ്ക്കിടെ കൈകള്‍ കഴുകി വൃത്തിയായി സൂക്ഷിക്കണം. 

എപ്പോഴും കണ്ണുകളില്‍ തൊടുന്നത് ഒഴിവാക്കുക. 

കണ്ണുകള്‍ അമര്‍ത്തി തിരുമാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് കണ്ണുകളെ വരണ്ടതാക്കുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യും. 

കണ്ണിന് ചുവപ്പ്, ചൊറിച്ചില്‍, നീര്‍വീക്കം, കാഴ്ച മങ്ങല്‍ തുടങ്ങിയ പ്രശ്്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ നേത്രരോഗവിദഗ്ധനെ സമീപിക്കുക. 

സ്വയം ചികിത്സ ഒഴിവാക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com