പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ചീര കൊണ്ടൊരു കിടിലന്‍ സൂപ്പ്; റെസിപ്പി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 04:07 PM  |  

Last Updated: 21st November 2022 04:07 PM  |   A+A-   |  

spinach_soup

പ്രതീകാത്മക ചിത്രം

 

ല്ല തണുപ്പുള്ള രാത്രികളില്‍ ഒരു ചൂട് സൂപ്പ് കുടിച്ചിരിക്കുന്നത്ര ആശ്വാസം തരുന്ന മറ്റെന്തുണ്ട്? പച്ചക്കറികള്‍ നിറഞ്ഞ ക്ലിയര്‍ സൂപ്പ് ആണെങ്കിലും ചിക്കനിട്ട നല്ല ക്രീമി സൂപ്പ് ആണെങ്കിലും സംഗതി ഉഷാറാകുമെന്നുറപ്പ്. തണുപ്പുകാലത്ത് ഒരു ബൗള്‍ സൂപ്പ് ദിവസവും പതിവാക്കുന്നത് നല്ലതാണ്. ഇത് തണുപ്പിനെ ചെറുക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല നിങ്ങളുടെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുകയും ചുമ, ജലദോഷം തുടങ്ങിയ പതിവ് പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. 

തണുപ്പുകാലത്ത് കൂട്ടുപിടിക്കാന്‍ വളരെ നല്ലതാണ് ചീര. ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ചീര വൈറ്റമിന്‍ എ,സി, അയണ്‍, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങി ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങള്‍ സമ്മാനിക്കും. അതുകൊണ്ടുതന്നെ ചീര കൊണ്ടുള്ള സൂപ്പ് തണുപ്പുകാലത്ത് തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഒന്നാണ്. 

തയ്യാറാക്കുന്ന വിധം

പാത്രം ചൂടാക്കി എണ്ണ ഒഴിക്കുക. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ക്കണം. ലൈറ്റ് ബ്രൗണ്‍ നിറം എത്തുന്നത് വരെ ഇളക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ചീര ചേര്‍ത്ത് നന്നായി ഇളക്കുക. കുറച്ച് മൈദയിട്ട് വേകുന്നത് വരെ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. കുരുമുളക് പൊടി, പഞ്ചസാര, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്തശേഷം പത്ത് മിനിറ്റ് മാറ്റിവയ്ക്കുക. വെള്ളം മാത്രമെടുത്ത് ചൂടാക്കിയശേഷം ഇതിലേക്ക് പാലും ചേര്‍ക്കണം. രണ്ട് മിനിറ്റോളം വീണ്ടും ചൂടാക്കണം. ചൂടോടെ വിളമ്പാം.

ഈ വാർത്ത കൂടി വായിക്കൂ

പ്രമേഹത്തിന് കറുവാപ്പട്ട ഗ്രീന്‍ ടീ; തയ്യാറാക്കേണ്ടത് ഇങ്ങനെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ