പ്രമേഹത്തിന് കറുവാപ്പട്ട ഗ്രീന്‍ ടീ; തയ്യാറാക്കേണ്ടത് ഇങ്ങനെ 

രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കാന്‍ കറുവപ്പട്ട സഹായിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രമേഹത്തെ ആരോഗ്യകരമായ ജീവിതരീതിയും സമീകൃത ആഹാരക്രമവും പിന്തുടര്‍ന്ന് എങ്ങനെ നിയന്ത്രിക്കാം എന്നാണ് പലരും തിരയുന്നത്. നാരുകളും കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ ഭക്ഷണം ഉറപ്പാക്കിവേണം ഭക്ഷണക്രമം ചിട്ടപ്പെടുത്താനെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇതിനുപുറമേ നമ്മുടെ അടുക്കളകളില്‍ സ്ഥിരമായി ഉണ്ടാകാറുള്ള ചില ചേരുവകളും പ്രമേഹത്തെ നേരിടാന്‍ ഉപയോഗിക്കാം. അങ്ങനെയൊന്നാണ് കറുവാപ്പട്ട.

ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കാന്‍ കറുവപ്പട്ട സഹായിക്കും. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കാനും ഇത് നല്ലതാണ്. 

തയ്യാറാക്കുന്ന വിധം

വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു നുള്ള് കറുവാപ്പട്ട പൊടിച്ചതോ അര ഇഞ്ച് നീളമുള്ള കറുവാപ്പട്ടയോ ഇടണം. തീ ഓഫ് ആക്കിയശേഷം ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ക്കണം. അഞ്ച് മിനിറ്റ് മൂടിവച്ചശേഷം അരിച്ചെടുത്ത് കുടിക്കാം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com