ശരീരഭാരം കുറയ്ക്കണം, മാഗി കഴിക്കാമോ?; ഉത്തരമിതാ, വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 05:29 PM  |  

Last Updated: 23rd November 2022 05:29 PM  |   A+A-   |  

maggi

വിഡിയോ സ്ക്രീൻഷോട്ട്

 

രീരഭാരം കുറയ്ക്കുന്നത് ഒരു രാത്രികൊണ്ടൊന്നും നേടിയെടുക്കാന്‍ പറ്റുന്നതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ദൃഢനിശ്ചയത്തോടെ ദീര്‍ഘനാള്‍ പ്രയത്‌നിച്ചാല്‍ മാത്രമേ ഈ ലക്ഷ്യം സാധ്യമാകൂ. ഈ യാത്രയ്ക്കിടയില്‍ പതിവ് ശീലങ്ങളില്‍ മാറ്റം വരുത്തേണ്ടിവരുന്നതാണ് പലരെയും കുഴയ്ക്കുന്നത്. ഇതില്‍ പ്രധാനമാണ് ആഹാരശീലങ്ങള്‍. 

തിരക്കിട്ടുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ സമയമെടുത്ത് പാചകം ചെയ്യുന്നതൊക്കെ പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടുതന്നെ പലരും ആശ്രയിക്കുന്ന ഒന്നാണ് നൂഡില്‍സ് അഥവാ മാഗി. പക്ഷെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നൂഡില്‍സ് കഴിക്കുന്നത് തിരിച്ചടിയാകുമോ? നൂഡില്‍സ് കഴിക്കുന്നത് കുറയ്ക്കണോ? എത്രതവണ വരെ നൂഡില്‍സ് കഴിക്കാം? അതോ ഇത് പൂര്‍ണമായും ഒഴിവാക്കണോ? ഇങ്ങനെ സംശയങ്ങള്‍ നീളും. പ്രമുഖ ഡയറ്റീഷനായ സിമറാത് കതൂരിയ പങ്കുവച്ച ഇന്‍സ്റ്റഗ്രാം റീല്‍ ഈ സംശയങ്ങള്‍ക്കുള്ള മറുപടിയാണ്. 

മാഗി കഴിക്കാമോ?

കുട്ടിക്കാലം മുതല്‍ നമ്മുടെ ഇഷ്ടവിഭവങ്ങള്‍ക്കിടയില്‍ സ്ഥാനംപിടിച്ചിട്ടുള്ള നൂഡില്‍സിലെ പോഷകങ്ങളുടെ അളവും ഇത് എങ്ങനെവേണം തയ്യാറാക്കാന്‍ എന്നുമൊക്കെ വിഡിയോയില്‍ വിവരിച്ചിട്ടുണ്ട്. ഒരു പോര്‍ഷന്‍ മാഗിയില്‍ 205 കലോറി ആണുള്ളത്, 9.9 ഗ്രാം പ്രോട്ടീനും. മാഗിയിലുള്ള കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഏകദേശം 131 ആണ്. പോഷകങ്ങള്‍ പരിശോധിക്കുമ്പോള്‍ വെയിറ്റ് ലോസ് ഡയറ്റിലും മാഗി കഴിക്കാമെന്നാണ് സിമറാത് പറയുന്നത്. 

കഴിക്കാം പക്ഷെ ഗുണമില്ല

മാഗി എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണെങ്കിലും അത് ആരോഗ്യകരമായ ഓപ്ഷന്‍ അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന് വേണ്ട വിറ്റാമിനുകളോ ഡയറ്ററി ഫൈബര്‍, മിനറല്‍സ് തുടങ്ങിയവയോ നല്‍കാന്‍ മാഗിക്ക് കഴിയില്ല. അതേസമയം ദീര്‍ഘനാള്‍ കേടാകാതിരിക്കാന്‍ പല കെമിക്കലുകളും ഇതില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഉയര്‍ന്ന അളവില്‍ കൊഴുപ്പും ഉപ്പും അടങ്ങിയിട്ടുണ്ടെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡയറ്റ് ചെയ്യുന്നതിനിടയില്‍ മാഗി കഴിച്ചാലും അത് ശരീരത്തിന് വേണ്ട ഗുണങ്ങള്‍ നല്‍കുന്നില്ലെന്ന് മനസ്സിലാക്കണം. മാസത്തില്‍ ഒന്നോ രണ്ടോ തവണ എന്ന നിലയില്‍ മാഗി കഴുക്കുന്നതിനെ ചുരുക്കികൊണ്ടുവരണമെന്നാണ് സിമറാത് വിഡിയോയില്‍ പറഞ്ഞിരിക്കുന്നത്. പച്ചക്കറികള്‍ ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കസൂരി മേത്തി ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കാം; ഇതാ ഒരു എളുപ്പവഴി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ