കസൂരി മേത്തി ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കാം; ഇതാ ഒരു എളുപ്പവഴി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 03:57 PM  |  

Last Updated: 23rd November 2022 03:57 PM  |   A+A-   |  

Kasuri_Methi_leaves

പ്രതീകാത്മക ചിത്രം

 

ല റെസിപ്പികളിലും പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളിലെ പതിവ് ചേരുവയാണ് കസൂരി മേത്തി. ഉലുവയില ഉണക്കി പൊടിച്ചതാണ് സംഗതി. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഇവ വെയ്‌ലത്തുവച്ച് ഉണക്കിയാണ് പലരും പൊടിച്ചെടുക്കുന്നത്. എന്നാല്‍ തണുപ്പ് തുടങ്ങുന്നതോടെ ഈ രീതി പിന്തുടരുന്നത് അത്ര എളുപ്പമാകില്ല. വിചാരിച്ചതുപോലെ ഇല ഉണങ്ങിക്കിട്ടാതെവന്നാല്‍ ചെയ്ത പരിശ്രമമൊക്കെ വെറുതെയാകും. പക്ഷെ നിരാശ വേണ്ട, ഇതിന് ഒരു എളുപ്പവഴിയുണ്ട്. 

മൈക്രോവേവ് ഉപയോഗിച്ച് വളരെ പെട്ടെന്ന് ഉലുവയില ഉണക്കിയെടുക്കാം. തണുപ്പുകാലത്ത് മാത്രമല്ല പെട്ടെന്ന് കസൂരി മേത്തി വേണമെന്നുണ്ടെങ്കില്‍ ഇതുതന്നെയാണ് എളുപ്പമാര്‍ഗ്ഗം. 

ഉലുവ ഇല ഉണക്കേണ്ടതിങ്ങനെ

►തണ്ടില്‍ നിന്ന് ഇല അടര്‍ത്തിയെടുത്ത് നന്നായി കഴുകുക. ഇലയില്‍ നിന്ന് വെള്ളം പോകാനായി ഒരു പാത്രത്തില്‍ കുറച്ചുസമയം വയ്ക്കാം. 

►വെള്ളം നന്നായി പോയതിന് ശേഷം മൈക്രോവേവ് ചെയ്യാന്‍ കഴിയുന്ന ഒരു പാത്രത്തിലേക്ക് ഇല മാറ്റാം. ഇത് മൈക്രോവേവിനകത്ത് ഏറ്റവും കൂടിയ താപനില സെറ്റ് ചെയ്ത് 3-4 മിനിറ്റ് വെക്കണം. 

►പാത്രം പുറത്തെടുക്കുമ്പോള്‍ ഇലകള്‍ കുറച്ച് ഉണങ്ങിയിട്ടുണ്ടാകും. ഈ സമയം ഇലകള്‍ മറിച്ചിടണം. വീണ്ടും മൈക്രോവേവില്‍ ഉയര്‍ന്ന താപനിലയില്‍ രണ്ട് മിനിറ്റ് വെക്കണം. പുറത്തെടുക്കുമ്പോള്‍ ഇലകള്‍ പൂര്‍ണ്ണമായും ഉണങ്ങിയതായി കാണാം. ഇത് ചൂടാറാന്‍ കാത്തിരിക്കാം. 

►ഇലകള്‍ തണുത്തുകഴിയുമ്പോള്‍ കൈകള്‍കൊണ്ടുതന്നെ ഇതിനെ പൊടിച്ചെടുക്കാം. എയര്‍ടൈറ്റ് ആയിട്ടുള്ള പാത്രത്തില്‍ വേണം സൂക്ഷിക്കാന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉറക്കം പ്രശ്നമാണോ? ദിവസവും പാൽ ശീലമാക്കാം, കാരണമിത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ