വ്യായാമത്തിന് മുമ്പ് ശരീരത്തിന് വേണം ഇന്ധനം; അഞ്ച് ലഘുഭഷണം ഇതാ 

വർക്കൗട്ട് സെഷനുകൾക്ക് മുമ്പ് നല്ല പോഷകാഹാരം ലഭിക്കേണ്ടത് അനിവാര്യമാണ്. മധുരക്കിഴങ്ങ് മുതല്‍ കട്ടന്‍കാപ്പി വരെ വര്‍ക്കൗട്ടിന് മുമ്പ് കഴിക്കാവുന്ന ലഘുഭക്ഷണങ്ങള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും ഒന്നിച്ചുകൊണ്ടുപോകേണ്ടത് അനിവാര്യമാണ്. വര്‍ക്കൗട്ട് സെഷനുകള്‍ക്ക് മുമ്പ് നല്ല പോഷകാഹാരം ലഭിക്കുന്നത് ശരീരത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും പേശികള്‍ക്ക് പരിക്കുണ്ടാകാതിരിക്കാനും സഹായിക്കും. അതുകൊണ്ടുതന്നെ വര്‍ക്കൗട്ടിന് മുമ്പ് കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച് അറിവുണ്ടാകുന്നത് നല്ലതാണ്. മധുരക്കിഴങ്ങ് മുതല്‍ കട്ടന്‍കാപ്പി വരെ വര്‍ക്കൗട്ടിന് മുമ്പ് കഴിക്കാവുന്ന ലഘുഭക്ഷണങ്ങള്‍.

ബനാന സ്മൂത്തി

ഒരു മികച്ച പ്രീ വര്‍ക്കൗട്ട് ഭക്ഷണമാണ് ബനാന സ്മൂത്തി. കഴിച്ച് ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുകൂടാതെ നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിന് സഹായിക്കുന്ന പൊട്ടാസ്യവും മിനറലും പഴത്തില്‍ അടങ്ങിയിട്ടുണ്ട്. വര്‍ക്കൗട്ട് സെഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഊര്‍ജ്ജം ശരീരത്തിന് നല്‍കുന്ന കാര്‍ബോഹൈഡ്രേറ്റുകളുടെ ഉറവിടം കൂടിയാണിത്. 

ഒരു കപ്പ് കട്ടന്‍കാപ്പിയും പഴവും

ജിമ്മില്‍ എത്തുന്നതിന് മുമ്പ് ഉന്മേഷം കിട്ടാന്‍ ഒരു കപ്പ് കട്ടന്‍കാപ്പി കുടിച്ചാല്‍ മതി. വ്യായാമവേളയില്‍ കൂടുതല്‍ ശക്തി കിട്ടാനും ഇത് നല്ലതാണ്. അതുപോലെതന്നെ വര്‍ക്കൗട്ടിന് മുമ്പ് കഴിക്കാവുന്ന ബെസ്റ്റ് സ്‌നാക്ക് ആണ് പഴം. പെട്ടെന്ന് ദഹിക്കും എന്നുമാത്രമല്ല വ്യായാമത്തിനിടെ ശരീരം വിയര്‍ക്കുമ്പോള്‍ ആവശ്യമായ ഇലക്ട്രോലൈറ്റായ പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്നതും പഴത്തിന്റെ ഗുണമാണ്. 

ഒരു ഗ്ലാസ് തേങ്ങാവെള്ളം

ശരീരത്തിലെ ജലാംശം വീണ്ടെടുക്കാനും വ്യായാമത്തിനിടെ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകള്‍ വീണ്ടെടുക്കാനും തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. പഴം പോലെതന്നെ തേങ്ങാവെള്ളവും ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. 

മധുരക്കിഴങ്ങ് ചാട്ട് 

കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡെക്‌സോടുകൂടി കാര്‍ബോഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. തീവ്രമായ വ്യായാമ വേളയില്‍ സാവധാനത്തില്‍ സുസ്ഥിരമായി ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടങ്ങളിലൊന്നാണ് മധുരക്കിഴങ്ങ്. 

പീനട്ട് ബട്ടറും ബ്രെഡ്ഡും

ധാന്യങ്ങളടങ്ങിയ ബ്രെഡ്ഡില്‍ പീനട്ട് ബട്ടര്‍ തേച്ച് കഴിക്കാം. കൊഴുപ്പ്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ പീനട്ട് ബട്ടര്‍ ടോസ്റ്റ് വ്യായാമത്തിന് മികച്ച ഇന്ധനമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com