ഉറക്കം പ്രശ്നമാണോ?, കൂട്ട് പിടിക്കാം ഈ കിടിലൻ പഴത്തെ
By സമകാലിക മലയാളം ഡെസ്ക് | Published: 02nd October 2022 10:54 AM |
Last Updated: 02nd October 2022 10:54 AM | A+A A- |

വീഡിയോ സക്രീന്‍ഷോട്ട്
പലരെയും അലട്ടുന്ന ഒന്നാണ് ഉറക്കമില്ലായ്മ. ദിവസം മുഴുവൻ അലഞ്ഞാലും, തളർന്ന് കിടന്നാലുമൊന്നും ഉറക്കം വരാതിരിക്കുന്നത് വലിയ പ്രശ്നമാണ്. ഇത്തരക്കാർക്ക് ചെറി ജ്യൂസ് ഒരു പരിഹാരമാകുമെന്ന് പറയുകയാണ് ഗവേഷകർ. ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ സി, എ, കെ എന്നിവയോടൊപ്പം ബീറ്റാ കരോട്ടിൻ, കാത്സ്യം, നിരോക്സീകാരികൾ എന്നിവ അടങ്ങിയ ചെറി നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ്.
ശരീരത്തിലെ പീനിയൽ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഉറക്ക ഹോർമോൺ ആയ മെലാടോണിന്റെ അളവ് വർധിപ്പിക്കാൻ ചെറി സഹായിക്കുന്നതുകൊണ്ടാണ് ഉറക്കമില്ലായ്മ അനുഭവിക്കുന്നവർക്ക് ഈ പഴം നല്ലൊരു സുഹൃത്താണെന്ന് പറയാൻ കാരണം. ഉറക്കത്തിന്റെ ദൈർഘ്യം ദീർഘിപ്പിക്കാനും ചെറി സഹായിക്കും. ഉറങ്ങാൻ കിടക്കുന്നതിന് അരമണിക്കൂർ മുൻപ് ചെറി കഴിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. ജ്യൂസ് ആക്കിയും കഴിക്കാമെങ്കിലും മധുരം ചേർക്കരുത്.
ചെറിയിൽ ചെറിയ അളവിൽ ട്രിപ്റ്റോഫാനും മെലാടോണിനും അടങ്ങിയിട്ടുണ്ട്. ഇതിൽ ട്രിപ്റ്റോഫാൻ, ഉറക്കഹോർമോണുകളുടെ അളവ് നിയന്ത്രിക്കുന്ന ഒരു പ്രോട്ടീൻ ആണ്. ചെറിയിൽ അടങ്ങിയ എൻസൈമുകൾ ഉറങ്ങാൻ മാത്രമല്ല ദീർഘവും തടസമില്ലാത്തതുമായ ഉറക്കം ലഭിക്കാനും സഹായിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
എപ്പോഴും കഴിക്കാൻ തോന്നും, കഴിച്ചിട്ടും മതിയാകുന്നില്ല; ഇത് ആഹാരപ്രിയം അല്ല, ബിഞ്ച് ഈറ്റിങ് ഡിസോഡർ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ