ഗ്രീൻ ടീ കുടിക്കാൻ മാത്രമല്ല, വേറെയുമുണ്ട് ​ഗുണം; എല്ലാത്തരം ചർമ്മത്തിനും ബെസ്റ്റ്, ചെയ്യേണ്ടത് ഇങ്ങനെ 

സൂര്യതാപമേൽക്കൽ, ചുളിവു വീഴൽ എന്നിവ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ഗ്രീൻ ടീ ഫെയ്സ്പാക്കുകൾ ഉത്തമമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ർമസംരക്ഷണത്തിന് ഫലപ്രദമായ ഒന്നാണ് ​ഗ്രീൻ ടീ എന്ന് എത്രപേർക്കറിയാം? ചർമത്തിലെ സെബത്തിന്റെ അമിതോത്പാദനം, സൂര്യതാപമേൽക്കൽ, ചുളിവു വീഴൽ എന്നിവ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ഗ്രീൻ ടീ ഫെയ്സ്പാക്കുകൾ ഉത്തമമാണ്. 

ഓറഞ്ചിന്റെ തൊലിയും ഗ്രീൻ ടീയും ചേർത്തുള്ള ഫെയ്സ് പാക്കും മഞ്ഞളും ഗ്രീൻ ടീയും ചേർത്തുള്ള ഫെയ്സ് പാക്കുമാണ് സാധാരണ ചർമ്മമുള്ളവർക്ക് നല്ലത്. ഒരു സ്പൂൺ ഗ്രീൻ ടീ, ഒരു സ്പൂൺ ഓറഞ്ചിന്റെ തൊലി പൊടിച്ചത്, അര സ്പൂൺ തേൻ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. കൊളീജന്റെ ഉത്പാദനം കൂട്ടാനും ചർമത്തിന് പ്രായം കുറവ് തോന്നാനും ഇത് നല്ലതാണ്. അരസ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ കടലമാവ്, രണ്ട് സ്പൂൺ ഗ്രീൻ ടീ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്താണ് അടുത്ത ഫേയ്സ്പാക്ക് തയ്യാറാക്കുന്നത്. കണ്ണ് ഒഴിച്ച് ബാക്കി ഭാ​ഗങ്ങളിൽ പുരട്ടാം. 20 മിനിറ്റിനുശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. 

അരിപ്പൊടിയും ഗ്രീൻ ടീയും ചേർത്തും മുൾട്ടാണി മിട്ടിയും ഗ്രീൻ ടീയും ചേർത്തുമാണ് എണ്ണ മയമുള്ള ചർമത്തിൽ ഉപയോ​ഗിക്കേണ്ടത്. രണ്ട് സ്പൂൺ അരിപ്പൊടി, ഒരു സ്പൂൺ ഗ്രീൻ ടീ, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവ കുഴമ്പുരൂപത്തിലാക്കി കൺതടങ്ങൾ ഒഴിവാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയെടുത്ത് രണ്ടോ മൂന്നോ സ്പൂൺ ഗ്രീൻ ടീയിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിനുശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. ചർമത്തിലെ മൃതകോശങ്ങളെ നീക്കാൻ ഇത് സഹായിക്കും. 

തേനും ഗ്രീൻ ടീയും ചേർത്താണ് വരണ്ട ചർമ്മമുള്ളവവർ ഉപയോ​ഗിക്കേണ്ടത്. രണ്ട് സ്പൂൺ ശുദ്ധമായ തേനും ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം മുഖം കഴുകുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com