റാഗിയും ഗോതമ്പും മുതല്‍ തക്കാളി-ചീര ജ്യൂസ് വരെ; മുടിയുടെ കരുത്തിന് ചില ഡയറ്റ് ടിപ്‌സ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th October 2022 12:34 PM  |  

Last Updated: 07th October 2022 12:34 PM  |   A+A-   |  

hair_health

പ്രതീകാത്മക ചിത്രം

 

പോഷകസമൃദമായ ആഹാരക്രമം ചിട്ടയായി പാലിക്കുന്നത് മുടിയിലും ചര്‍മ്മത്തിലും പ്രതിഫലിക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മ പോലെ തന്നെ നമ്മള്‍ എന്ത് കഴിക്കുന്നു എന്നതാണ് മുടിയുടെയും ആരോഗ്യം നിര്‍ണയിക്കുന്ന ഘടകം. നമ്മുടെ ഓരോ മുടിയിഴയ്ക്കും കൃത്യമായ പോഷകങ്ങള്‍ സ്ഥിരമായി വിതരണം ചെയ്യേണ്ടത് അനിവാര്യമാണ്. മുടിക്ക് കരുത്തും തിളക്കവും നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശരിയായ അളവില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മുടിയെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കുന്ന ചില ഡയറ്റ് ടിപ്‌സ് അറിയാം. 

കാല്‍സ്യം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ജ്യൂസുകള്‍ ഏറെ നല്ലതാണ്. ഇവ അടങ്ങിയിട്ടുള്ള ഗോതമ്പിന്റെ പുല്ല് കൊണ്ടുള്ള ജ്യൂസ്, തക്കാളിയും ചീരയും ചേര്‍ന്ന ജ്യൂസ് എന്നിവ പതിവാക്കുന്നത് മുടിയെ കരുത്തുറ്റതാക്കും. റാഗി, മണിച്ചോളം, ഗോതമ്പ് എന്നിവയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

നല്ല മുടിയിഴകള്‍ വേണമെങ്കില്‍ ചില ഇഷ്ടങ്ങളെയും മാറ്റിനിര്‍ത്തേണ്ടിവരും. അതില്‍ ഒന്നാണ് പഞ്ചസാര. റിഫൈന്‍ഡ് ഭക്ഷണപദാര്‍ത്ഥങ്ങളും പഞ്ചസാരയുമൊക്കെ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം ബ്രഹ്മി, ബ്രംഗരാജ് തുടങ്ങിയ ഔഷധങ്ങള്‍ മുടിയുടെ കരുത്തിനും മുടികൊഴിച്ചില്‍ കുറയ്ക്കാനും നല്ലതാണ്. പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണം മുടിക്ക് നല്ലതാണ്. മുട്ട, പച്ചിലകറികള്‍, മീന്‍ എന്നിവ മുടിയെ കരുത്തോടെ കാക്കാന്‍ സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിങ്ങളുടെ ടൂത്ത്‌പേസ്റ്റില്‍ ഫ്‌ളൂറൈഡ് ഉണ്ടോ? 30ന് ശേഷം പല്ലിന് കൂടുതല്‍ കരുതല്‍ വേണം, ചെയ്യേണ്ടത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ