നിങ്ങളുടെ ടൂത്ത്‌പേസ്റ്റില്‍ ഫ്‌ളൂറൈഡ് ഉണ്ടോ? 30ന് ശേഷം പല്ലിന് കൂടുതല്‍ കരുതല്‍ വേണം, ചെയ്യേണ്ടത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th October 2022 11:37 AM  |  

Last Updated: 07th October 2022 11:37 AM  |   A+A-   |  

brushing-teeth

പ്രതീകാത്മക ചിത്രം

 

പ്രായം കൂടുമ്പോള്‍ നമ്മുടെ പല്ല്, മോണ തുടങ്ങിയവയുടെ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്. ആരോഗ്യകരമായ ദന്ത ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുകതന്നെ വേണം. മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള 46 ശതമാനം ആളുകളിലും മോണ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍. അതുകൊണ്ടുതന്നെ മുപ്പതുകള്‍ക്ക് ശേഷം പല്ലുകളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. വായിലുള്ള ബാക്ടീരിയ ഹൃദയാഘാതത്തിന് കാരണമാകുന്ന അണുബാധയ്ക്ക് വരേ ഇടയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ആരോഗ്യകരമായ ഭക്ഷണരീതി

പഞ്ചസാര അടങ്ങിയഭക്ഷണം കഴിവതും ഒഴിവാക്കണം. ധാരാളം അസിഡിറ്റി ഉള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഇനാമലിനെ ദുര്‍ബലപ്പെടുത്തും. അതുകൊണ്ട് ശരീരത്തിന് വിറ്റാമിന്‍ പ്രധാനം ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

പുകവലി വേണ്ട

പുകവലിക്കുന്നത് പല്ലിലെ എല്ലുകളെയും മൃദു കോശഘടനകളെയും ബാധിക്കും. അതുകൊണ്ട് പുകവലിക്കുന്നവര്‍ക്ക് പല രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മോണകളിലെ കോശഘടനകളുടെ സാധാരണ പ്രവര്‍ത്തനത്തെപ്പോലും പുകയില ഉത്പന്നങ്ങള്‍ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ അവ പാടെ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

വൃത്തി ഉറപ്പാക്കണം

ദിവസവും രണ്ട് നേരം പല്ല് തേക്കുമെങ്കിലും അത് ഒരു ഡെന്റിസ്റ്റ് പല്ലുകള്‍ വൃത്തിയാക്കുന്നിടത്തോളം പൂര്‍ണ്ണമായി വായിലെ അഴുക്കിനെ നശിപ്പിക്കില്ല. അതുകൊണ്ട് ഇടയ്‌ക്കെങ്കിലും പല്ല് കാണിച്ച് ശരിയായി വൃത്തിയാക്കണം. ടൂത്ത് ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യാന്‍ കഴിത്ത അഴുക്കുകള്‍ ഇത്തരത്തില്‍ വൃത്തിയാക്കാം. ഇതിലുപരി ഇടയ്ക്കിടെ ഡോക്ടറെ കാണുന്നതുവഴി പല്ലുകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും സാധിക്കും. 

ടൂത്ത്‌പേസ്റ്റില്‍ ഫ്‌ളൂറൈഡ് ഉണ്ടോ?

പ്രായം കൂടുന്തോറും പല്ലിന്റെ ഇനാമലിന്റെ പുറം പാളിക്ക് തകരാറുകള്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്, ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റില്‍ ഫ്‌ളൂറൈഡ് ഉണ്ടെന്ന് ഉറപ്പാക്കണം. ഇത് ഇനാമല്‍ ശക്തിപ്പെടുത്തുകയും നല്ല സംരക്ഷണം നല്‍കുകയും ചെയ്യും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രമേഹമുള്ളവർ ടെൻഷനടിച്ചാൽ പ്രശ്‌നമാണോ? സമ്മർദ്ദം കൂടിയാൽ രക്തത്തിലെ പഞ്ചസാരയും കൂടും 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ