പേരയില ഫേയ്സ്പാക്ക് പരീക്ഷിച്ചിട്ടുണ്ടോ? പാടും മുഖക്കുരുവും കളഞ്ഞ് തിളങ്ങുന്ന ചർമ്മം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th October 2022 04:31 PM  |  

Last Updated: 12th October 2022 04:31 PM  |   A+A-   |  

guava_leaf

പ്രതീകാത്മക ചിത്രം

 

ലതരം ഫേയ്സ്പാക്കുകൾ വിപണിയിൽ വാങ്ങാൻ കിട്ടുമെങ്കിലും സ്വന്തമായി വീട്ടിലുണ്ടാക്കുന്ന സൗന്ദര്യവർദ്ധക പാക്കുകൾക്ക് ആരാധകർ ഏറെയാണ്. മഞ്ഞൾ, തൈര്, തക്കാളി തുടങ്ങി പല നിത്യോപയോ​ഗ സാധനങ്ങളും ഫേയ്സ്പാക്കുകളാക്കാറുണ്ടെങ്കിലും അധികമാരും പരീക്ഷിക്കാത്ത ഒന്നാണ് പേരയില. കറുത്ത പാടുകൾ, മുഖക്കുരു, വരൾച്ച, എന്നിവയക്ക് പരിഹാരമാണ് പേരയില ഫേയ്സ്പാക്ക്. ചർമത്തിനു തിളക്കവും മിനസവും ലഭിക്കുകയും ചെയ്യും. 

ഏതാനും പേരയിലകൾ പറിച്ചെടുത്ത് കഴുകണം. ഇത് അരച്ചെടുത്തശേഷം ഏതാനും പേരയിലകൾ പറിച്ചെടുത്ത് കഴുകിയശേഷം അരച്ചെടുക്കുക. ഇളം ഇലകളാണ് കൂടുതൽ അനുയോജ്യം. വരണ്ട ചർമമാണെങ്കിൽ തേനും എണ്ണമയമുള്ള ചർമ്മമാണെങ്കിൽ നാരങ്ങാ നീരും ചേർക്കാം. മുഖക്കുരുവാണ് പ്രശ്നമെങ്കിൽ ഒരു നുള്ള് മഞ്ഞളും ഒരു സ്പൂൺ കറ്റാർ വാഴ ജെല്ലുമാണ് പേരയില പേസ്റ്റിൽ ചേർക്കേണ്ടത്. 

മുഖം വൃത്തിയായി കഴുകി അഞ്ചു മിനിറ്റ് ആവി പിടിച്ചശേഷം വേണം ഫേയ്സ്പാക്ക് മുഖത്ത് പുരട്ടാൻ. 20 മിനിറ്റിന്ശേഷം ഇത് കഴുകികളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രസവിച്ചാൽ മാത്രമേ അമ്മയാകൂ? എന്താണ് വാടക ഗർഭധാരണം? നെറ്റിചുളിച്ച് വായിക്കണ്ട, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ