പ്രായത്തെ പിടിച്ചുകെട്ടണോ? മൂന്ന് ചേരുവകൾ കൊണ്ട് തയ്യാറാക്കാം ആന്റി-ഏജിംഗ് ജ്യൂസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th October 2022 10:05 PM  |  

Last Updated: 15th October 2022 10:05 PM  |   A+A-   |  

anti_ageing_juice

പ്രതീകാത്മക ചിത്രം

 

വാർദ്ധക്യം സ്വാഭാവികമായ ഒരു പ്രക്രിയയാണ്, എന്തൊക്കെ ചെയ്താലും അത് തടയാൻ പറ്റില്ല എന്നാണ് പലരും പറയുന്നത്. പക്ഷെ ആരോഗ്യകരമായ ജീവിതശൈലിയും പോഷകസമൃദ്ധമായ ഭക്ഷണക്രമവും കൊണ്ട് ഇത് മന്ദഗതിയിലാക്കാം. പ്രായമാകാൻ തുടങ്ങുമ്പോൾ അതിന്റെ ലക്ഷണങ്ങൾ ചർമ്മത്തിലും മുടിയിലും പ്രത്യക്ഷപ്പെടാൻ തുടങ്ങും. ഇത് അതിവേ​ഗം നിങ്ങളെ കീഴ്പ്പെടുത്താതിരിക്കാൻ ചില പച്ചക്കറികളെയും പഴങ്ങളെയും കൂട്ടുപിടിക്കാം. 

നെല്ലിക്ക, മാതളനാരങ്ങ, കറുത്ത മുന്തിരി എന്നിവ ചേർത്ത ഒരു ആന്റി-ഏജിംഗ് ജ്യൂസാണ് പോഷകാഹാര വിദഗ്ധർ നിർദ്ദേശിക്കുന്നത്. രുചി കൂട്ടാൻ ഉപ്പും ചാട്ട് മസാലയും ചേർക്കാം. വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും പ്രായമാകൽ മന്ദഗതിയിലാക്കാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ള മാതളനാരങ്ങ അകാല വാർദ്ധക്യ ലക്ഷണങ്ങൾ മറികടക്കാൻ സഹായിക്കും. മറുവശത്ത്, കറുത്ത മുന്തിരി രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും കാൻസറിനെ ചെറുക്കുന്നതിനും സഹായിക്കുന്നതാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

ചർമ്മത്തിന് ഹൈലൂറോണിക് ആസിഡ് പ്രധാനം, കാരണമി‌ത്; എങ്ങനെ ഉപയോ​ഗിക്കാം?  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ