പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചർമ്മത്തിന് ഹൈലൂറോണിക് ആസിഡ് പ്രധാനം, കാരണമി‌ത്; എങ്ങനെ ഉപയോ​ഗിക്കാം?  

ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഹൈലൂറോണിക് ആസിഡ് യുവത്വവും കാത്തുസൂക്ഷിക്കും

രീരത്തിൽ ജലാംശം നിലനിർത്തുന്ന ഒരു പ്രകൃതിദത്ത പദാർത്ഥമാണ് ഹൈലൂറോണിക് ആസിഡ് അഥവാ ഹൈലൂറോനൻ. ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഹൈലൂറോണിക് ആസിഡ് യുവത്വവും കാത്തുസൂക്ഷിക്കും.  നമ്മുടെ ചർമ്മ കോശങ്ങളിൽ ഉള്ള ഈ ഘടകം പക്ഷെ സമയവും പ്രായവും കടന്നുപോകുന്നതനുസരിച്ച് കുറയും. ചർമ്മസംരക്ഷണത്തിൽ ശ്രദ്ധിക്കുമ്പോൾ ഹൈലൂറോണിക് ആസിഡ് ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത അറിയാം. 

ബാഹ്യ ഘടകങ്ങൾ മൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം

ബാഹ്യ ഘടകങ്ങൾ കാരണം ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നത് പുറംതൊലി, ചർമ്മത്തിന്റെ മുകളിലെ പാളി എന്നിവയ്ക്കാണ്. യു വി റേഡിയേഷൻ, അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, ഭക്ഷണ ശീലങ്ങൾ, പുകവലി എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ മൂലം ഇത് സംഭവിക്കാം. ചർമ്മത്തിലെ ചുളിവുകളും നിറവ്യത്യാസവുമെല്ലാം ഇതിന്റെ അനന്തരഫലങ്ങളാണ്. കൂടുതൽ ശക്തമായ മോയ്സ്ചറൈസിംഗ് ഉറപ്പാക്കികൊണ്ട് ഹൈലൂറോണിക് ആസിഡ് ചർമ്മത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ ശക്തിപ്പെടുത്തും

ചർമ്മത്തെ ഈർപ്പമുള്ളതാക്കും

ഹൈലൂറോണിക് ആസിഡ് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി ചർമ്മകോശങ്ങളിലേക്ക് ജലാംശം നൽകും. മാത്രമല്ല ചർമ്മത്തിന്റെ മുഴുവൻ ഉപരിതലത്തിലും പ്രയോജനപ്രദവും പുനരുജ്ജീവിപ്പിക്കുന്നതുമായ ജലാംശം എത്തിക്കുകയും ചെയ്യും. 

മിനുസമുള്ള ചർമ്മം 

ഹൈലൂറോണിക് ആസിഡ് ചർമ്മത്തിന്റെ ഘടനയെയും മെച്ചപ്പെടുത്തും. കാണുമ്പോഴും തൊട്ടുനോക്കുമ്പോഴുമെല്ലാം ചർമ്മത്തിൽ ഈ മാറ്റം അറിയാനുണ്ടാകും. മുഖക്കുരുവിന്റെയും മറ്റും പാടുകൾ മായ്ക്കുന്നത് പോലുള്ള വിസ്മയമൊന്നും ഹൈലൂറോണിക് ആസിഡ് ചെയ്യില്ലെങ്കിലും മറ്റ് സ്കിൻകെയർ ഉത്പന്നങ്ങൾക്കൊപ്പം ഇത് ഉപയോ​ഗിക്കുന്നത് കാലക്രമേണ ചർമ്മത്തെ മിനുസമാർന്നതാക്കും. 

അയഞ്ഞ ചർമ്മം മുറുക്കമുള്ളതാക്കും

പ്രായമാകുന്തോറും ചർമ്മത്തിന്റെ എലാസ്റ്റിൻ പിന്നോട്ടുവലിയാൻ തുടങ്ങും. പക്ഷെ ചർമ്മം അയഞ്ഞുപോകാതിരിക്കാൻ ഹൈലൂറോണിക് ആസിഡ് സഹായിക്കും. അതുകൊണ്ട് ആരോ​ഗ്യകരമായ ചർമ്മത്തിന് ഹൈലൂറോണിക് ആസിഡ് ചർമ്മസംരക്ഷണ ദിനചര്യയിൽ ഇപ്പോൾതന്നെ ഉൾ‌പ്പെടുത്താം. 

ചർമ്മത്തിലെ വരകളും ചുളിവുകളും കുറയ്ക്കും 

ഈർപ്പം നിലനിർത്തുകയും നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൈലൂറോണിക് ആസിഡ് ചർമ്മത്തെ കൂടുതൽ തുടുത്തതാക്കും. ചർമ്മം നന്നായി സംരക്ഷിക്കപ്പെടുകയും നന്നായി ജലാംശം ലഭിക്കുകയും ചെയ്യുമ്പോൾ ചർമ്മകോശങ്ങളുടെ ഉത്പാദനം വർദ്ധിക്കും. കണ്ണുകൾക്ക് ചുറ്റും വളരെ പെട്ടെന്ന് ചുളിവുകൾ ഉണ്ടാകുന്നതുകൊണ്ട് ഈ ഭാ​ഗങ്ങളിൽ ഹൈലൂറോണിക് ആസിഡ് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. 

എങ്ങനെ ഉപയോഗിക്കാം‌

സാധാരണ മോയ്സ്ചറൈസർ ശരീരത്തിലിടുന്നതിനൊപ്പം ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഒരു ഉൽപ്പന്നം കൂടി ഉപയോ​ഗിക്കണം. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മോയ്സ്ചറൈസർ പുരട്ടിയതിന് ശേഷം വേണം ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഉത്പന്നം ഉപയോ​ഗിക്കാൻ. ദിവസവും രണ്ടുനേരം ഉപയോ​ഗിക്കുന്നത് മികച്ച ഫലം നൽകും. സിറം ആണ് ഉപയോ​ഗിക്കുന്നതെങ്കിൽ മുഖം നന്നായി വൃത്തിയാക്കി സിറം പുരട്ടിയ ശേഷം മോയ്സ്ചറൈസർ ഉപയോഗിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com