വയറുനിറഞ്ഞു, ഇനി കുറച്ച് മധുരമാകാം; ഇത് തെറ്റായ രീതിയെന്ന് ആയുർവേദം, കഴിക്കേണ്ടതിങ്ങനെ 

ഭക്ഷണം കഴിക്കുന്നതിന് മുമ്പായിരിക്കണം മധുരം അകത്താക്കേണ്ടതെന്നാണ് ആയുർവേദം പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യറുനിറച്ച് ഭക്ഷണം കഴിച്ചു, ഇനി കുറച്ച് മധുരമാകാം, ഇങ്ങനെയാണ് നമ്മുടെയൊക്കെ പതിവ് ഡയലോഗ്. സ്റ്റാര്‍ട്ടറില്‍ തുടങ്ങി മെയിന്‍ കോഴ്‌സ് കഴിഞ്ഞാല്‍ പിന്നെ മധുരത്തില്‍ അവസാനിക്കുന്നതാണ് പൊതുവെ കണ്ടുവരുന്നതും. എന്നാല്‍ ഇതല്ല ശരിയായ രീതി എന്നാണ് ആയുര്‍വേദം പറയുന്നത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പായിരിക്കണം മധുരം അകത്താക്കാനെന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. പോഷകങ്ങള്‍ ശരീരത്തില്‍ കൃത്യമായി പ്രവേശിക്കാനും ദഹനം സു​ഗമമാക്കാനും ഇത് സഹായിക്കുമെന്നാണ് ആയുര്‍വേദത്തിലള്ളത്. 

എന്തുകൊണ്ടാണ് മധുരപലഹാരങ്ങൾ ഭക്ഷണത്തിന് മുമ്പ് കഴിക്കണം എന്ന് പറയുന്നതെന്നറിയണോ? ഇതാ അഞ്ച് കാരണങ്ങൾ

1 ഭക്ഷണത്തിന് മുമ്പ് മധുരപലഹാരങ്ങള്‍ കഴിക്കുന്നത് രുചി മുകുളങ്ങളെ ആക്ടീവ് ആക്കും.

2 മധുരപലഹാരങ്ങളില്‍ കലോറി കൂടുതലായതിനാല്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. 

3 ഭക്ഷണത്തിന് മുമ്പ് മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ ദഹന ഹോര്‍മോണുകളെ റിലീസ് ചെയ്യിക്കും. 

4 ഭക്ഷണത്തിനു ശേഷം മധുരപലഹാരങ്ങള്‍ കഴിക്കുന്നത് സാധാരണ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും ദഹനക്കേടുണ്ടാക്കുകയും ചെയ്യും.

5 ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുന്നത് ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.

ഭക്ഷണത്തിന് മുമ്പ് മധുരപലഹാരങ്ങൾ കഴിക്കാൻ ആയുർവേദം ശുപാർശ ചെയ്യുന്നുണ്ടെങ്കിലും ഇവയുടെ അളവ് പരിമിതമായിരിക്കണമെന്നും നിർദേശിക്കുന്നുണ്ട്. എപ്പോഴും ഒരു ടീസ്പൂണിലേക്ക് ഇവ ചുരുക്കുന്നതായിരിക്കും അഭികാമ്യം. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, കലോറി ഉപഭോഗം എന്നിവ ഒരുപോലെ നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com