തണുപ്പുതുടങ്ങി, വില്ലനായി ബ്രോങ്കൈറ്റിസ് എത്തും; കുട്ടികൾക്ക് നൽകാം ഈ സൂപ്പർഫുഡ്സ് 

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തണുപ്പുകാലം ഏറെ വെല്ലുവിളി നിറഞ്ഞതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്വാസകോശത്തിലെ ശ്വാസ നാളികളിൽ ഉണ്ടാകുന്ന നീർക്കെട്ടിനെ ആണ് ബ്രോങ്കൈറ്റിസ് എന്ന് വിളിക്കുന്നത്. തണുപ്പുകാലം തുടങ്ങുന്നതോടെ കുട്ടികളിൽ ഇത് വലിയ ബൂദ്ധിമുട്ടുണ്ടാക്കാറുണ്ട്. ബ്രോങ്കൈറ്റിസ് രണ്ട് തരത്തിലാകാം, ഒന്ന് തീവ്രവും മറ്റൊന്ന് വിട്ടുമാറാത്തതുമാണ്. വൈറൽ അണുബാധ മൂലമുണ്ടാകുന്നതാണ് തീവ്രമായ ബ്രോങ്കൈറ്റിസ് ഇത് 10 മുതൽ 14 ദിവസം വരെ നീണ്ടുനിൽക്കും. അതേസമയം ശ്വാസകോശ സംബന്ധമായ അണുബാധ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ നിലനിൽക്കും. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തണുപ്പുകാലം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. 

ബ്രോങ്കൈറ്റിസിനോട് പോരാടാൻ ഈ സൂപ്പർഫുഡ്സ്

ഇഞ്ചി

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ് ഇഞ്ചി, പ്രത്യേകിച്ച് ശ്വാസകോശ രോഗങ്ങൾക്ക്. ബ്രോങ്കൈറ്റിസിന് പുറമെ ശ്വാസകോശത്തിലെ മറ്റു പല ബുദ്ധിമുട്ടുകൾക്കും ഇത് പരിഹാരമാണ്. ശക്തമായ ആന്റിഓക്‌സിഡന്റും ആന്റി-മൈക്രോബിയൽ ഏജന്റുമായതിനാൽ, പ്രതിരോധശേഷി വർദ്ധിപ്പിത്ത് ശ്വാസകോശത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ഇത് മികച്ചതാണ്. ചായ, സ്മൂത്തി തുടങ്ങിയവയ്ക്കൊപ്പം ഇഞ്ചി കൂടി ചേർത്ത് കുട്ടികളുടെ ഭക്ഷണം തയ്യാറാക്കുന്നത് നല്ലതാണ്.

മഞ്ഞൾ

കുട്ടികളുടെ ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള ഭക്ഷണങ്ങളുടെ പട്ടികയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മഞ്ഞൾ. മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ സവിശേഷതകൾ ഏറെയാണ്. മറ്റു പല സുഗന്ധവ്യഞ്ജനങ്ങളിൽ നിന്നും വ്യത്യസ്തമായി മ‍ഞ്ഞളിന് ശക്തമായ മണമോ രുചിയോ ഇല്ലാത്തതുകൊണ്ട് അത് ദിവസേനയുള്ള പാചകത്തിൽ ഉൾപ്പെടുത്താൻ എളുപ്പവുമാണ്. 

ആപ്പിൾ

ക്വെർസെറ്റിൻ എന്ന ആന്റിഓക്‌സിഡന്റ് ധാരാളം ഉള്ളതിനാൽ പല വിഷവസ്തുക്കളിൽ നിന്നും അലർജികളിൽ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കാൻ ആപ്പിളിന് കഴിയും. ശ്വാസകോശ അർബുദം തടയുന്നതിൽ ക്വെർസെറ്റിൻ വളരെ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മധുരപലഹാരമായോ ലഘുഭക്ഷണമായോ ഒക്കെ ഇത് ഉൾപ്പെടുത്താം. 

ബീറ്റ്റൂട്ട്

ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഓക്സിജൻ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും ബീട്ട്റൂട്ട് ​ഗുണകരമാണ്. ഇതിനുപുറമേ ശ്വാസകോശ പ്രവർത്തനത്തെ സഹായിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും വിറ്റാമിനുകളുടെയും സമ്പന്നമായ ഉറവിടമാണ് ബീറ്റ്റൂട്ട്. സ്മൂത്തി, ജ്യൂസ് തുടങ്ങിയ രൂപത്തിൽ ഇത് കുട്ടികൾക്ക് നൽകാവുന്നതാണ്.  

വെളുത്തുള്ളി

വെളുത്തുള്ളിയുടെ പല ആരോ​ഗ്യ​ഗുണങ്ങൾ നമ്മൾ ശ്രദ്ധിക്കാതെപോകാറുണ്ട്. വളരെ മികച്ച രു ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആന്റിഫംഗൽ സുഗന്ധവ്യഞ്ജനമാണ് ഇത്. ‌ഭക്ഷണം പാചകം ചെയ്യുമ്പോൽ ചേരുവകൾക്കൊപ്പം വെളുത്തുള്ളി ചേർത്ത് കുട്ടികൾക്ക് നൽകാവുന്നതാണ്. 

പച്ചിലക്കറികൾ

കാബേജ്, ചീര തുടങ്ങിയ ഇലക്കറികളിൽ കരോട്ടിനോയിഡുകൾ, ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശ്വാസകോശ വീക്കം കുറയ്ക്കാനും കുട്ടികളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സൂപ്പ്, കറികൾ, സലാഡുകൾ എന്നിവയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് നൽകാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com