വൈകി കഴിക്കരുത്, അത്താഴം നേരത്തെ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാമെന്ന് പഠനം 

പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷം പരമാവധി 10 മണിക്കൂറിനുള്ളിൽ ആ ദിവസത്തേക്ക് ആവശ്യമായ ഭക്ഷണമെല്ലാം കഴിക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരഭാരം നിയന്ത്രിക്കുമ്പോൾ എന്ത് കഴിക്കുന്നു എന്നതുപോലെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും. ഏത് സമയത്ത് ഭക്ഷണം കഴിക്കുന്നു എന്നത് ശരീരത്തിന്റെ ഊർജ്ജവിനിയോഗത്തെയും വിശപ്പിനെയും കൊഴുപ്പ് ശേഖരിക്കുന്ന രീതിയെയുമൊക്കെ സ്വാധീനിക്കുമെന്നാണ് പുതിയ പഠനങ്ങളിൽ പറയുന്നത്. 

പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷം പരമാവധി 10 മണിക്കൂറിനുള്ളിൽ ആ ദിവസത്തേക്ക് ആവശ്യമായ ഭക്ഷണമെല്ലാം കഴിക്കുന്നതാണ് ശരീരത്തിന് കൂടുതൽ ആരോ​ഗ്യകരമെന്നാണ് ബ്രിഗ്ഹാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറഞ്ഞിരിക്കുന്നത്. അതായത് രാവിലെ എട്ട് മണിക്ക് പ്രഭാതഭക്ഷണം കഴിച്ചാൽ വൈകുന്നേരം ആറ് മണിക്കെങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കണം. നാലു മണിക്കൂർ വൈകി ഭക്ഷണം കഴിക്കുന്നവർക്ക് കൂടുതൽ വിശപ്പുണ്ടാകും. ഇവരുടെ ശരീരം കലോറി ദഹിപ്പിക്കുന്നതിന്റെ നിരക്ക് കുറവായിരിക്കുമെന്നും കൊഴുപ്പ് കെട്ടിക്കിടക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. 

ദിവസത്തിൽ നേരത്തെ ഭക്ഷണം കഴിക്കുകയും വൈകി ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രണ്ട് ഷെഡ്യൂൾ അനുസരിച്ച് അമിതഭാരമുള്ള 16 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്.  ഇവരുടെ രക്തസാംപിളുകളും ശരീരോഷ്മാവും ഊർജ്ജവിനിയോഗവും ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ സാംപിളുകളും ശേഖരിച്ചിയിരുന്നു പഠനം. 

വൈകി കഴിക്കുന്നവരിൽ നേരത്തെ കഴിച്ചവരെ അപേക്ഷിച്ച് 60 കാലറി കുറവാണ് ദഹിപ്പിക്കപ്പെട്ടതെന്നാണ് കണ്ടെത്തൽ. ഇവരിൽ ലെപ്റ്റിൻ എന്ന ഹോർമോൺ താഴ്ന്ന തോതിലാണ് ഉണ്ടായിരുന്നത്. 10 മണിക്കൂർ ദൈർഘ്യത്തിനുള്ളിൽ ദിവസത്തിലെ എല്ലാ ഭക്ഷണവും കഴിക്കുന്നവരിൽ ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറവായിരിക്കുമെന്നും മാനസികാരോഗ്യം കൂടുതൽ മെച്ചപ്പെട്ടതായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com