പാല് ഒഴിവാക്കണോ? ശരീരഭാരം കുറയ്ക്കുമ്പോഴുള്ള പ്രധാന സംശയം, ഇതാ ഉത്തരം 

വെയിറ്റ് ലോസ് ഡയറ്റ് എടുക്കുന്നവർ പാല് ഒഴിവാക്കണോ? സംശയത്തിന് ഉത്തരവുമായി സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റ് റുജുത 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എപ്പോഴും നേരിടുന്ന ഒരു സംശയമാണ് ഭക്ഷണക്രമത്തില്‍ പാലും പാലുത്പന്നങ്ങളും ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത്. കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ പാല് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ്. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം പാല് പ്രോട്ടീനിന്റെ മികച്ച ഉറവിടവുമാണ്. അങ്ങനെവരുമ്പോള്‍ വെയിറ്റ് ലോസ് ഡയറ്റ് എടുക്കുന്നവര്‍ പാല് ഒഴിവാക്കണോ? ഈ സംശയത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റ് റുജുത ദിവേകര്‍. 

പാലിന്റെ ഗുണങ്ങള്‍ വിശദീകരിച്ച റുജുത ഇവയോട് എന്തെങ്കിലും തരത്തിലുള്ള അലര്‍ജി ഇല്ലാത്തവരാണെങ്കില്‍ നിങ്ങള്‍ പാല് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട കാര്യമില്ലെന്നാണ് പറയുന്നത്. പാലും പാലുത്പനങ്ങളും ഇന്ത്യന്‍ പാചകത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ നിങ്ങളുടെ പ്രാദേശിക പാചകരീതിയില്‍ പാല് ഉപയോഗിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ട കാര്യമില്ലെന്നാണ് റുജുത പറയുന്നത്. അതേസമയം പാലിന് പകരംവയ്ക്കാന്‍ മറ്റൊന്നുമില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പാല് ഇഷ്ടമില്ലാത്തവര്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷണക്രമം പരിശീലിക്കാമെന്നും റുജുത കൂട്ടിച്ചേര്‍ത്തു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com