യൂറിന്‍ തെറാപ്പി ഉള്ളതാണോ? മൂത്രം കുടിച്ചാല്‍ രോഗം മാറുമോ?; കെട്ടുകഥകള്‍ കേട്ട് നെറ്റിചുളിക്കണ്ട, കാര്യമറിയാം 

അസുഖം മാറും, ആരോഗ്യം നന്നാകും എന്നെല്ലാം വിശ്വസിച്ച് ഇപ്പോഴും ഇതെല്ലാം ചെയ്യുന്നവര്‍ നമ്മുടെ ചുറ്റുമുണ്ട്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?
പ്രതീകാത്മക ചിത്രം/ എഎഫ്പി
പ്രതീകാത്മക ചിത്രം/ എഎഫ്പി


മൂത്രം കുടിക്കുക, മൂത്രത്തില്‍ കുളിക്കുക എന്നൊക്കെ കേള്‍ക്കുമ്പോള്‍ നെറ്റിചുളിയുമെങ്കിലും അസുഖം മാറും, ആരോഗ്യം നന്നാകും എന്നെല്ലാം വിശ്വസിച്ച് ഇപ്പോഴും ഇതെല്ലാം ചെയ്യുന്നവര്‍ നമ്മുടെ ചുറ്റുമുണ്ട്. പക്ഷെ ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?  മൂത്രം അണുവിമുക്തമാണോ?  യൂറിന്‍ തെറാപ്പി ഫലപ്രദമാണോ, ഇത്തരം സംശയങ്ങള്‍ക്കുള്ള ഉത്തരം നല്‍കുകയാണ് വിദഗ്ധര്‍. 

മുറിവുണക്കാനും വെളുത്ത പല്ലിനും

ആധുനിക വൈദ്യശാസ്ത്രത്തിന് മുമ്പ് പലരും വ്യത്യസ്ത രീതിയിലാണ് ആരോഗ്യം സംരക്ഷിച്ചിരുന്നത്. ഈജിപ്തുക്കാരും ചൈനക്കാരും ഇന്ത്യക്കാരുമെല്ലാം മുറിവുണക്കുന്നതിനും പല്ലിന്റെ വെളുത്ത നിറം സംരക്ഷിക്കുന്നതിനുമെല്ലാം മൂത്രം ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇതിന് മെഡിസിനല്‍ അല്ലാത്ത ചില കാരണങ്ങളുണ്ട്. ശുദ്ധജലം ലഭ്യമല്ലാതിരുന്നതിനാല്‍ മുറിവ് കഴുകാനൊക്കെ മൂത്രമാണ് ഉപയോഗിച്ചിരുന്നത്. 

രക്തത്തെ ഫില്‍റ്റര്‍ ചെയ്യുമ്പോള്‍ വൃക്കകളില്‍ നിന്ന് പുറന്തള്ളുന്നതാണ് മൂത്രം. ശരീരത്തിന് ആവശ്യമുള്ളവ നിലനിര്‍ത്തിയശേഷം ബാക്കിയാണ് മൂത്രമായി നീക്കം ചെയ്യുന്നത്. ഇത് മൂത്രമൊഴിക്കുന്നതുവരെ മൂത്രസഞ്ചില്‍ സൂക്ഷിക്കും. മൂത്രത്തില്‍ 95 ശതമാനവും വെള്ളമാണ്. ബാക്കി യൂറിയ (2%), ക്രിയാറ്റിന്‍ (0.1%) എന്നിവയാണ്. ഇതിനുപുറമേ കാല്‍സ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ മൂലകങ്ങളുടെ ലവണങ്ങളുമാണ് ഉള്ളത്. മൂത്രത്തില്‍ യൂറിയ ഉണ്ടെങ്കിലും മരുന്നായി ഉപയോഗിക്കാന്‍ ആവശ്യമായ അളവില്‍ ഇല്ലെന്നതാണ് വാസ്തവം. 

മൂത്രം ഹെല്‍ത്ത് ഡ്രിങ്ക്?

ചില സ്ഥലങ്ങളില്‍ യൂറിന്‍ തെറാപ്പിക്ക് വേണ്ടിയുള്ള ആളുകളുടെ മുറവിളി സര്‍ക്കാരിന് പോലും തലവേദന ആകാറുണ്ട്. 'ഹെല്‍ത്ത് ഡ്രിങ്ക്' എന്ന പേരില്‍ മൂത്രം കൊണ്ട് നിര്‍മ്മിക്കുന്ന പാനീയങ്ങള്‍ നിരോധിക്കേണ്ട സാഹചര്യം പോലുമുണ്ടായിട്ടുണ്ട്.

മനുഷ്യശരീരത്തില്‍ നിന്ന് വിസര്‍ജ്ജിക്കുന്ന മൂത്രം ചിലപ്പോള്‍ വിപരീതഫലം ഉണ്ടാക്കിയേക്കാം. ശരീരം വളരെ പണിപ്പെട്ട് പുറന്തള്ളിയ വസ്തുക്കളായിരിക്കും മൂത്രത്തിലെ ഘടകങ്ങള്‍. ഒരുപക്ഷെ ഒരാള്‍ കഴിക്കുന്ന മരുന്നടക്കം ഇതിലടങ്ങിയിട്ടുണ്ടാകും. ചിലപ്പോള്‍ രോഗമുണ്ടാക്കുന്ന ബാക്ടീരിയകളും ഉണ്ടാകാം. ഇത് വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, അണുബാധ തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 

ജീവന്‍ രക്ഷിക്കാനാണെങ്കിലും മൂത്രം വേണ്ട

വെള്ളം കിട്ടാതെ മരിക്കാറായ അവസ്ഥയില്‍ പോലും മൂത്രം കുടിക്കുന്നത് സഹായിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജീവന്‍ നിലനിര്‍ത്താനായി മൂത്രം കുടിക്കേണ്ടി വന്നു എന്ന് പറയുമ്പോള്‍ എന്തെങ്കിലും തരത്തില്‍ ശരീരത്തില്‍ വെള്ളം കിട്ടട്ടെ എന്നാണ് എല്ലാവരും കരുതുന്നത്. പക്ഷെ ശരീരം പുറന്തള്ളിയ വെള്ളം തിരിച്ച് കൊടുക്കുന്നത് പ്രയോജനമുണ്ടാക്കില്ല എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

മൂത്രം അണുവിമുക്തമാണെന്ന ധാരണയും തെറ്റാണ്. കാരണം സ്റ്റെറൈല്‍ എന്ന് പറയുമ്പോള്‍ പൂര്‍ണ്ണമായും വൃത്തിയുള്ളത് എന്നാണ് അര്‍ത്ഥം. അതുകൊണ്ട് എന്തെങ്കിലും ബിദ്ധിമുട്ടികള്‍ ഉണ്ടാകുമ്പോള്‍ യൂറിന്‍ തെറാപ്പി പോലുള്ളവയ്ക്ക് പിന്നാലെ പോകാതെ ശരിയായ ചികിത്സ തേടുകയാണ് വേണ്ടത്. ഇനി അബദ്ധത്തില്‍ മാത്രം കുടിച്ചാല്‍ പോലും ബന്ധപ്പെട്ടവരുമായി സംസാരിച്ച ശരിയായ പോംവഴി കാണണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com