ഡെങ്കിപ്പനി ലക്ഷണങ്ങളുണ്ടോ? കിവി മറക്കരുത്, ​ഗുണങ്ങളേറെ 

വിറ്റാമിൻ ഇ, കെ, എ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് കിവിപ്പഴം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെങ്കിപ്പനി എന്ന് കേട്ടാൽ തന്നെ ഞെട്ടലാണ്. കൃത്യമായ ചികിത്സ ഇല്ലെന്നതും ജീവനെടുക്കാൻ തക്ക ശേഷിയുള്ള രോഗമാണെന്നതും ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നതാണ്. ബ്രേക്കബോൺ ഫീവർ എന്നാണ് ഇത് അറിയപ്പെടുന്നത്. കാരണം ഡെങ്കി സ്ഥിരീകരിക്കുന്ന രോഗി ഇടവേളയില്ലാതെ കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, വിശപ്പില്ലായ്മ, വയറുവേദന, മനംമറിച്ചിൽ, ഛർദ്ദി തുടങ്ങി എല്ലാ ബുദ്ധിമുട്ടുകളും അനുഭവിക്കും. 

ഡെങ്കിയിൽ നിന്ന് മോചനം നേടിയാലും ഇതുമൂലമുണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ പിന്നീടും നിലനിൽക്കും എന്നതും ആശങ്കയേറ്റുന്നതാണ്. ഡെങ്കിയുടെ നേരിയ ലക്ഷണങ്ങൾ മാത്രമേയുള്ളെങ്കിൽ നന്നാളി വെള്ളം കുടിച്ചും ശരിയായ ഭക്ഷണക്രമം പാലിച്ചുമെല്ലാം രോഗത്തെ പിടിച്ചുകെട്ടാം. ഈ സാഹചര്യത്തിലാണ് കിവിയുടെ പ്രയോജനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുന്നതും.

കിവിയും പപ്പായയും ഒന്നിച്ചാൽ ഡെങ്കിപ്പനിയുടെയും മറ്റു സമാനമായ ലക്ഷണങ്ങളുള്ള രോ​ഗങ്ങളുടെയും ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് പഠനങ്ങളുണ്ട്. ഡെങ്കിപ്പനി ഉള്ളവർക്ക് പേശി വേദന പോലുള്ള ബുദ്ധിമുട്ടികൾ അകറ്റാൻ ഇത് സഹായിക്കും. ലിംഫോസൈറ്റ് ഉൽപ്പാദനം ഉത്തേജിപ്പിക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും കിവി, ഡ്രാഗൺ ഫ്രൂട്ട്, പേരക്ക, തണ്ണിമത്തൻ, വൈറ്റമിൻ സി കൂടുതലുള്ള മറ്റ് പഴങ്ങൾ എന്നിവയെല്ലാം ജ്യൂസ് രൂപത്തിൽ കഴിക്കണം. ശരീരത്തിൽ ജലാംശം കൂട്ടാനും ഇത് സഹായിക്കും. 

കിവിക്ക് ധാരാളം പോഷക ഗുണങ്ങളുണ്ട്. വിറ്റാമിൻ ഇ, കെ, എ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് കിവിപ്പഴം. ശരീരത്തിലെ ഇലക്‌ട്രോലൈറ്റിന്റെ അളവ് സന്തുലിതമാക്കാനും ഹൃദയാരോഗ്യത്തിനും കിവി നല്ലതാണ്.  പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നതിനാലാണ് ഡെങ്കിപ്പനി രോ​ഗികൾക്ക് ഇത് അനിവാര്യമാണെന്ന് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com