ആർത്തവവിരാമത്തിന് ശേഷമുള്ള സെക്സ്; സ്ത്രീകൾക്ക് ആസ്വദിക്കാൻ പറ്റുമോ? മാറ്റങ്ങൾ എന്തൊക്കെ?

ഹോർമോൺ വ്യതിയാനം സ്ത്രീകളിൽ ശാരീരികവും മാനസികവും വൈകാരികവുമായി പല മാറ്റങ്ങൾക്കും കാരണമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

ർത്തവ പ്രക്രിയ താളം തെറ്റുകയും ക്രമേണ ആർത്തവം നിലയ്ക്കുകയും ചെയ്യുന്ന ഘട്ടം സ്ത്രീകളിലെ ഒരു സ്വാഭാവിക പ്രക്രിയയാണ്. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ, ടെസ്റ്റോസ്റ്റിറോൺ, ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ (എഫ്എസ്എച്ച്), ല്യൂട്ടിനൈസിംഗ് ഹോർമോൺ (എൽഎച്ച്) എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ മൂലം ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. ഈ ഹോർമോൺ വ്യതിയാനം ശാരീരികവും മാനസികവും വൈകാരികവുമായി പല മാറ്റങ്ങൾക്കും കാരണമാകും. 

ക്രമം‌ തെറ്റിയുള്ള ആർത്തവം, ശരീരഭാരം വർദ്ധിക്കുന്നത്, രാത്രികാലങ്ങളിലെ അമിത വിയർപ്പ്, വരണ്ട ചർമ്മവും മുടിയും, മൂത്രശങ്ക തുടങ്ങിയവയാണ് ഇതുമായി ബന്ധപ്പെട്ടുള്ള ശാരീരിക മാറ്റങ്ങൾ. മൂഡ് സ്വിംഗ്സ്, ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം, പിരിമുറുക്കം, ദേഷ്യം, ഉത്സാഹക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതാകുക എന്നിങ്ങനെ വൈകാരിക തലത്തിൽ സ്ത്രീകൾ വളരെയ‌ധികം ബുദ്ധമുട്ടുന്ന സമയമാണിത്. ഇതിനുപുറമേ പ്രീമെൻസ്ട്രൽ സിൻഡ്രോം, ഊർജ്ജം ഇല്ലാതാകുക, ഉറക്കം കിട്ടാതെവരുക, ഓർമ്മക്കുറവ്, തലവേദന എന്നിങ്ങനെ നിളുന്നു മറ്റ് ബുദ്ധിമുട്ടുകൾ. ലിബിഡോയിലെ മാറ്റങ്ങൾ മൂലം ലൈംഗികതയോടുള്ള താൽപര്യത്തിലും വ്യത്യാസം ഉണ്ടാകും.

മാറ്റങ്ങൾ ഇങ്ങനെ

പല സ്ത്രീകളും ആർത്തവവിരാമത്തിലൂടെ കടന്നുപോകുമ്പോൾ അവരുടെ ലൈംഗിക ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടാറുണ്ട്. ആർത്തവവിരാമത്തിനു ശേഷം ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ എന്നിവ നഷ്ടപ്പെടുന്നത് ലൈംഗിക പ്രവർത്തനത്തെ സ്വാധീനിക്കും. ഈസ്ട്രജന്റെ അളവ് കുറയുന്നത് യോനിയിലേക്കുള്ള രക്ത വിതരണം കുറയുന്നതിന് കാരണമാകും, ഇത് യോനിയിലെ ലൂബ്രിക്കേഷനെ ബാധിക്കുകയും യോനി വരണ്ടതാക്കുകയും ചെയ്യും. ഇതിനുപുറമേ ബ്ലാഡർ കൺട്രോൾ, ഉറക്കത്തകരാറുകൾ, വിഷാദം, സമ്മർദ്ദം, മരുന്നുകൾ അങ്ങനെ പലതും ആർത്തവവിരാമ സമയത്തെ സ്ത്രീകളുടെ ലൈംഗിക ക്ഷേമത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. 

സെക്സ് സംസാരിക്കണം

ലൈംഗികതയോടുള്ള നിങ്ങളുടെ മനോഭാവം മാറ്റുന്നതിനൊപ്പം നിങ്ങളുടെ പങ്കാളിയോട് അതേക്കുറിച്ച് സംസാരിക്കുന്നതും നല്ലതാണ്. ഒരു നിശ്ചിത പ്രായത്തിന് ശേഷം സെക്‌സുമായി ബന്ധപ്പെട്ട സംസാരങ്ങൾ നിഷിധമായാണ് കണക്കാക്കപ്പെടുന്നത്. ഈ മനോഭാവം ഇരുവരും ഒരുമിച്ച് മാറ്റിയെടുക്കേണ്ടതാണ്. ഫോർപ്ലേ ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കാൻ സഹായിക്കും. ഇടയ്ക്കിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രക്തപ്രവാഹം നിലനിർത്തുകയും പങ്കാളികൾക്കിടയിലെ അടുപ്പം കൂട്ടുകയും ചെയ്യും. 

വിഷാദത്തെ പിടിച്ചുകെട്ടണം

ഈ ഘട്ടത്തിൽ ഏറ്റവും വലിയ വെല്ലുവിളി വിഷാദമാണ്. ഇതിനെ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനവുമാണ്. വിഷാദ ലക്ഷണങ്ങൾ നിയന്ത്രിക്കാവുന്നതിൽ കൂടുതലാണെന്ന് തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണം. അതു‌പൊലെതന്നെ പ്രായമാകുന്നതിനൊപ്പം കുട്ടുവരുന്ന പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുടെ മരുന്നുകളും ലൈം​ഗിക താത്പര്യങ്ങളെ ബാധിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറോട് മരുന്ന് മാറ്റാൻ ആവശ്യപ്പെടാവുന്നതാണ്.  

വ്യായാമവും ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങളും അനുവാര്യമാണ്. ജോലി, കുടുംബം, കുട്ടികൾ, പ്രായമായ മാതാപിതാക്കൾ ഇങ്ങനെ പല വവേവലാതികൾ അലട്ടുമ്പോൾ അത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യത്തെ ബാധിക്കും. അതുകൊണ്ട് അമിത  സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കണം. മദ്യപാനത്തിനും നിയന്ത്രണം വേണം. ഒരു ഗ്ലാസ് വൈൻ ലിബിഡോ വർദ്ധിപ്പിക്കുമെങ്കിലും അമിതമായാൽ ലൈംഗിക ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

‍‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com