ശരീരഭാരം കുറയ്ക്കാൻ മുതൽ ഡിമൻഷ്യയെ പ്രതിരോധിക്കാൻ വരെ; വാൾനട്ട് വെള്ളത്തിൽ കുതിർത്ത് കഴിക്കാം

രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കുന്നത് മുതൽ ബുദ്ധിക്കും ഓർമ്മയ്ക്കും വരെ വാൾനട്ട് മികച്ചതാണ്
ശരീരഭാരം കുറയ്ക്കാൻ മുതൽ ഡിമൻഷ്യയെ പ്രതിരോധിക്കാൻ വരെ; വാൾനട്ട് വെള്ളത്തിൽ കുതിർത്ത് കഴിക്കാം


ദിവസവും വാൾനട്ട് കഴിക്കുന്നത് ഏറെ ​ഗുണകരമാണെന്ന് എത്രപേർക്കറിയാം. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കുന്നത് മുതൽ ബുദ്ധിക്കും ഓർമ്മയ്ക്കും വരെ വാൾനട്ട് മികച്ചതാണ്. വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും ​നല്ലത്. 

വാൾനട്ടിൽ പോളിഫെനോൾസ്, വൈറ്റമിൻ ഇ, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന വാൾനട്ട് ബുദ്ധിക്കും ഓർമ്മയ്ക്കും മികച്ചതാണ്. ഡിമൻഷ്യ പോലുള്ള രോഗങ്ങൾക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. വാൾനട്ടിൽ അടങ്ങിയിട്ടുള്ള എല്ലാഗിറ്റാനിൻസ് എന്ന  പോളിഫെനോളുകൾ വൻകുടൽ കാൻസറിനെയും ഹോർമോണുമായി ബന്ധപ്പെട്ട കാൻസറുകളായ സ്തനാർബുദത്തെയും പ്രോസ്റ്റേറ്റ് കാൻസറിനെയും തടയുന്നുമെന്ന് പഠനങ്ങൾ പറയുന്നു. 

കലോറിയുടെ അളവ് തീരെ കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനും വാൾനട്ട് ഉത്തമമാണ്. ഒരൗൺസ് വാൾനട്ടിൽ ആകെ 200ൽ താഴെ കലോറിയാണ് ഇതിൽ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ബ്യൂട്ടൈറേറ്റ് എന്ന എൻസൈം ഉത്പാദിപ്പിക്കാനും വാൾനട്ട് കഴിക്കുന്നത് സഹായിക്കും.

വൈറ്റമിൻ ബി 5, വൈറ്റമിൻ ഇ എന്നിവ സമ്പുഷ്ടമായ അളവിലുള്ള വാൾനട്ട് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കും. മിനുസമാർന്നതും മൃദുവായതും തിളക്കമുള്ളതും ജലാംശം ഉള്ളതുമായ ചർമ്മം ലഭിക്കാൻ ഇത് ഉത്തമമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com