ഈ ഏഴ് ലക്ഷണങ്ങള്‍ നിങ്ങളെ നിശബ്ദമായി കൊല്ലും;  മസ്തിഷ്‌കാഘാതത്തെ അറിയുക

സൈലന്റ് ബ്രെയിന്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ എന്തോക്കെയാണെന്ന് അറിഞ്ഞിരിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് മസ്തിഷ്‌കാഘാതം. ഹൃദ്രോഗം മൂലമുണ്ടാകുന്ന ആറില്‍ ഒരു മരണത്തിന് പിന്നില്‍ സ്‌ട്രോക്ക് ആയിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ലോകത്തെ മരണകാരണങ്ങളില്‍ രണ്ടാമതാണ് മസ്‌കിഷ്‌കാഘാതം. സൈലന്റ് ബ്രെയിന്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ എന്തോക്കെയാണെന്ന് അറിഞ്ഞിരിക്കാം. 

പെട്ടെന്ന് കഠിനമായ തലവേദന ഉണ്ടാകുന്നതും രാത്രികാലങ്ങളില്‍ ഇത് രൂക്ഷമാകുന്നതും ബ്രെയിന്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി, ബോധം ഇടയ്ക്കിടെ നഷ്ടപ്പെടുക, കൈയിലോ മുഖത്തോ കാലിലോ പെട്ടെന്ന് മരവിപ്പോ ബലഹീനതയോ അനുഭവപ്പെടുക, സംസാരം അവ്യക്തമാകുകയോ സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നത്, കാഴ്ചക്കുറവ്, ശരീരത്തിന്റെ താളം നഷ്ടപ്പെടുകയോ ശരീരം നിയന്ത്രിക്കാന്‍ കഴിയാതാകുകയോ ചെയ്യുക തുടങ്ങിയവയൊക്കെ മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങളാണ്. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകവലി, ഹൃദ്രോഗങ്ങള്‍, പ്രമേഹം, പൊണ്ണത്തടി, പ്രായം, കുടുംബ പശ്ചാത്തലം, ലിംഗം തുടങ്ങിയ ഘടകങ്ങളെല്ലാം ബ്രെയിന്‍ സ്‌ട്രോക്ക് ഉണ്ടാകാന്‍ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com