പൊണ്ണത്തടി കൂടുതല്‍ സ്ത്രീകളില്‍, നാലില്‍ ഒരാള്‍ അമിതവണ്ണക്കാരി; ദക്ഷിണേന്ത്യയില്‍ കേരളം മൂന്നാമത് 

ഗ്രാമപ്രദേശങ്ങളേക്കാള്‍ നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതലായി കണ്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആളുകളില്‍ നടത്തിയ പഠനത്തില്‍ പൊണ്ണത്തടി പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണെന്ന് കണ്ടെത്തല്‍. ഇതില്‍ തന്നെ ഏറ്റവുമധികം തമിഴ്‌നാട്ടിലാണെന്നും ഹൈദരാബാദിലെ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ ഡെവലപ്‌മെന്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളില്‍ ദേശീയതലത്തില്‍ നാലില്‍ ഒരാള്‍ പൊണ്ണത്തടി ഉള്ളവരാണെന്നാണ് പഠനത്തില്‍ പറയുന്നത്. 

തമിഴ്‌നാട്ടില്‍ പൊണ്ണത്തടിയുള്ളവരില്‍ 9.5ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പിന്നാലെ കര്‍ണാടകവും കേരളവുമാണ്. കര്‍ണാടകത്തില്‍ 6.9 ശതമാനം വര്‍ദ്ധനവും കേരളത്തില്‍ 5.7 ശതമാനം വര്‍ദ്ധനവുമാണുള്ളത്. 

തെലങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ 15വയസ്സിനും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലെ പൊണ്ണത്തടിയാണ് പഠനത്തില്‍ നിരീക്ഷിച്ചത്. ഇതില്‍ ഗര്‍ഭിണികളായ സ്ത്രീകളെയും പ്രസവിച്ച് രണ്ട് മാസത്തില്‍ താഴെയുള്ളവരെയും ഒഴിവാക്കിയിരുന്നു. ഗ്രാമപ്രദേശങ്ങളേക്കാള്‍ നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതലായി കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com