മുഖക്കുരുവും ചുളിവുകളും അകറ്റണോ? ചർമ്മാരോ​ഗ്യത്തിന് ബെസ്റ്റ് ഈ നാല് പഴങ്ങൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 03:12 PM  |  

Last Updated: 17th September 2022 03:12 PM  |   A+A-   |  

fruits_for_skin

പ്രതീകാത്മക ചിത്രം

 

രോ സെക്കൻഡിലും നമ്മുടെ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇങ്ങനെയുണ്ടാകുന്ന മാറ്റങ്ങളിൽ ചിലത് നമ്മുടെ ചർമ്മത്തിന് പ്രശ്‌നമകാറുണ്ട്. മുഖക്കുരു, പാടുകൾ അങ്ങനെ പല പ്രശ്ങ്ങളും പതിവായി ഭൂരിഭാഗം ആളുകളെയും അലട്ടാറുമുണ്ട്. ഇതെല്ലാം മാറ്റിനിർത്താൻ ആരോഗ്യകരമായ ചർമ്മം അനിവാര്യമാണ്. ചർമ്മത്തെ ആരോഗ്യത്തോടെ പരിപാലിക്കാൻ ചില പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. 

പപ്പായ

ഒരുവിധം എല്ലാ സീസണിലും ലഭ്യമാകുന്ന ഒന്നാണ് പപ്പായ. പിഗ്മന്റേഷൻ, വരൾച്ച എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന പിപ്പെയ്ൻ ഇതിലൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ ചുളിവുകളും അതുപോലെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളുമെല്ലാം അകറ്റിനിർത്താൻ കൊളാജൻ സഹായിക്കും.ഇവ വിറ്റാമിൻ എ, സി എന്നിവയാൽ സമൃദ്ധമാണ് അതുകൊണ്ടുതന്നെ സൺ ടാൻ പോലുള്ള പ്രശ്‌നങ്ങൾ മാറ്റി ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും. ദിവസവും ഒരു ചെറിയ കഷ്ണം പപ്പായ കഴിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. അതുപോലെതന്നെ ഒരു കഷ്ണം എടുത്ത് നന്നായി ഉടത്ത് മുഖത്ത് തേച്ചശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ചർമ്മം കൂടുതൽ തിളങ്ങുമെന്നുറപ്പ്. 

തണ്ണിമത്തൻ

ധാരാളം വെള്ളം അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല തണ്ണിമത്തൻ വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമൃദ്ധവുമാണ്. തണ്ണിമത്തന്റെ തൊലി ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ ഉള്ളതുമാണ്. അതുകൊണ്ട് സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങൾക്ക് ഇതൊരു പരിഹാരമാണ്. 
തണ്ണിമത്തനിലെ ലൈക്കോപീൻ നമ്മുടെ ചർമ്മത്തെ ഹാനീകരമായ സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. തണ്ണിമത്തനും പതിവായി കഴിക്കണമെന്ന് തന്നെയാണ് വിദഗ്ധരുടെ ഉപദേശം. ഇതിനുപുറമേ തണ്ണിമത്തന്റെ പുറന്തോട് ചെറിയ കഷ്ണങ്ങളാക്കി മുകത്ത് അൽപസമയം വയ്ക്കുന്നത് ചർമ്മത്തിലെ അഴുക്ക് കളയാനും സൂര്യാഘാതം, ഡ്രൈനസ് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരവുമാണ്. 

പഴം

പഴത്തിൽ പൊട്ടാസ്യം, മാംഗനീസ്, കാൽസ്യം, വിറ്റാമിനുകൾ (C, B6, B12), ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, മുടിയുടെ ഘടനയെയും നന്നാക്കും. പഴത്തിൽ പ്രകൃതിദത്ത എണ്ണകൾ അടങ്ങിയിട്ടുണ്ട്, ഇത് എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ കോശവിഭജന പ്രക്രിയയെ വേഗത്തിലാക്കും, അങ്ങനെ മുഖക്കുരു, പാടുകൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു.

പൈനാപ്പിൾ 

ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ബ്രോമെലൈൻ എന്നറിയപ്പെടുന്ന ശക്തമായ എൻസൈം എന്നിവയെല്ലാം അടങ്ങിയ ഒന്നാണ് പൈനാപ്പിൾ. ഈ എൻസൈം ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുതുക്കുന്നതിനും ചർമ്മത്തിന്റെ വീക്കം കുറയ്ക്കുന്നതിനും കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ചർമ്മത്തെ വൃത്തിയാക്കി ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് പൈനാപ്പിൾ.

പല പഴങ്ങളും ചർമ്മത്തിന് നല്ലതാണെന്നതുകൊണ്ടുതന്നെ ദിവസവും ഏതെങ്കിലും രണ്ട് പഴം ഡയറ്റിനൊപ്പം ചേർക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദിവസേന തെരഞ്ഞെടുക്കുന്ന പഴങ്ങളിൽ ഒരെണ്ണമെങ്കിലും വിറ്റാമിൻ സി അടങ്ങിയതാകാൻ ശ്രദ്ധിക്കുന്നതും നന്നായിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ  തൈരോ അതോ മോരോ, ഏതാണ് കൂടുതല്‍ നല്ലത്?  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ