കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് നടക്കാത്തപ്പോൾ ഉടനെ ദേഷ്യവും അലർച്ചയുമൊക്കെയാണോ പതിവ്? കോപം, വെറുപ്പ് തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ഹൃദയാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും. അതേസമയം ഇത്തരം വികാരങ്ങൾ മിതമായി പ്രകടിപ്പിച്ച് അവ ആരോഗ്യകരമായി പുറത്തുവിടുകയാണെങ്കിൽ ഹൃദയപ്രശ്‌നങ്ങളും സ്‌ട്രോക്ക് മുതലായവയും ഒഴിവാക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പെട്ടെന്നുള്ള പൊട്ടിത്തെറിയും ദേഷ്യത്തോടെയുള്ള പ്രതികരണവുമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ദേഷ്യം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ നെഗറ്റീവ് വിരകാരങ്ങൾ ഹൃദ്രോഗവുമായി ബന്ധമുണ്ടെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. കോപവും പേടിയും നിരാശയുമെല്ലാം കൂടിയ ദീർഘനാളത്തെ സമ്മർദ്ദം ഹൃദയത്തെ ഒരു പരിധി വരെ ദോഷമായി ബാധിക്കുമെന്നാണ് പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത്.
ദേഷ്യം വരുമ്പോൾ ശരീരം പുറപ്പെടുവിക്കുന്ന അഡ്രിനാലിന്റെ അളവ് ക്രമാതീതമായി ഉയരും. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. രക്തസമ്മർദ്ധം കൂട്ടുകയും രക്തധമനികളെ ദുർബലപ്പെടുത്തി ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗികളായ ആളുകളുടെ കാര്യത്തിൽ പെട്ടെന്നുള്ള ദേഷ്യം മൂലം കാറ്റെകോളമൈനുകൾ പെട്ടെന്ന് കുതിച്ചുചാടുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്യും എന്നാണ് വിദഗ്ധർ പറയുന്നത്. പുകവലി, അമിത രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ശരീരഭാരം, വ്യായാമം, പ്രമേഹം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധച്ചുകൊണ്ടാണ് ഹൃദ്രോഗങ്ങളെ ഒരു പരിധി വരെ നമുക്ക് അകറ്റിനിർത്താം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates