'എത്ര വൈകി കിടന്നാലും രാവിലെ നേരത്തെ എഴുന്നേൽക്കും'; കാരണം പൂർവികരെന്ന് പഠനം

നിയാണ്ടർ‌ത്തൽ ഡിഎൻഎ അവരെ വേഗതയേറിയതും കൂടുതൽ വഴക്കമുള്ളതുമാക്കുന്നു
നിയാണ്ടർത്തൽ മോഡൽ/ എഎഫ്പി
നിയാണ്ടർത്തൽ മോഡൽ/ എഎഫ്പി
Updated on
1 min read

രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ശീലക്കാരാണോ നിങ്ങൾ? പതിനായിരക്കണക്ക് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന നിയാർണ്ടർത്തൽ മനുഷ്യരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ഡിഎൻഎ ആണ് ഇതിന് കാരണമെന്ന് പുതിയ പഠനം. 

പ്രജനനം മൂലം നിലനിൽക്കുന്ന നിയാണ്ടർത്തൽ ഡിഎൻഎ ആധുനിക മനുഷ്യരിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. യുറേഷ്യക്കാരുടെ പൂർവ്വികർ (നിയാണ്ടർത്തൽ) - ഇപ്പോൾ ബ്രിട്ടീഷ് ദ്വീപുകൾ മുതൽ സൈബീരിയയിലെ പർവതങ്ങൾ വരെ ഏകദേശം 70,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്ന് കുടിയേറാൻ തുടങ്ങി. ആഫ്രിക്കൻ ഇതര വംശജരായ ആധുനിക മനുഷ്യരിൽ ഒന്നു മുതൽ നാല് ശതമാനം വരെ നിയാണ്ടർത്തൽ ഡിഎൻഎ ഉണ്ടെന്ന് ഗവേഷണത്തിൽ കണ്ടെത്തി.

അതിൽ ചിലത് ഉറക്കവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും (സർക്കാഡിയൻ റിഥം- എന്നറിയപ്പെടുന്ന ആന്തരിക ബോഡി ക്ലോക്ക്) ബയോളജി ആൻഡ് എവല്യൂഷൻ ജേണലിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു. പഠനത്തിൽ ഈ വകഭേദങ്ങൾ ഉള്ള ആളുകൾ നേരത്തെ എഴുന്നേൽക്കുന്നവരാണെന്ന് കണ്ടെത്തി. നിയാണ്ടർ‌ത്തൽ ഡിഎൻഎ അവരെ വേഗതയേറിയതും കൂടുതൽ വഴക്കമുള്ളതുമാക്കുന്നു. ഇത് അവരെ പകൽ കൂടുതൽ ഉത്സാഹഭരിതരാക്കാൻ സഹായിക്കുന്നു.  ഇത്തരക്കാർ നേരത്തെ എഴുന്നേൽക്കുകയും കാലാനുസൃതമായ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നുവെന്നും ഗവേഷകൻ ലോറ ബൈസാസ് പറഞ്ഞു. 

എന്നാൽ നേരത്തെ എഴുന്നേൽക്കുന്ന എല്ലാവരുടെയും ഉറക്ക ശീലങ്ങൾക്ക് നിയാണ്ടർത്തൽ ജീനുകൾ ഉത്തരവാദികളാണെന്ന് ഈ പഠനം തെളിയിക്കുന്നില്ല. സാമൂഹികവും പാരിസ്ഥിതികവുമായ സ്വാധീനങ്ങൾ ഉൾപ്പെടെ ജനിതകശാസ്ത്രത്തിനപ്പുറമുള്ള നിരവധി ഘടകങ്ങൾ ആളുടെ ഉറക്കത്തിന് കാരണമാണ്

യുകെ ബയോബാങ്കിൽ നിന്നും ശേഖരിച്ച ഡിഎൻഎ മാത്രം ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. അതുകൊണ്ട് ഇത് എല്ലാ മനുഷ്യർക്കും ബാധകമാവെണമെന്നില്ല. ഈ മേഖലയിൽ കൂടുതൽ പഠനം നടത്തുന്നതിലൂടെ ആധുനിക ലോകത്ത് ഉറക്കം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ഉറക്കത്തിന്റെ കാര്യത്തിൽ മാത്രമല്ല. മുടിയുടെ നിറം, ചർമ്മത്തിന്റെ നിറം, മാനസികാരോഗ്യം, ഭാരം, പുകവലി പോലുള്ള ശീലങ്ങൾ എന്നിവയിൽ അവരുടെ ജനിതകശാസ്ത്രത്തിന് പങ്കുണ്ട്. ആധുനിക മനുഷ്യരിലെ ഹൃദ്രോഗം ഉൾപ്പെടെ ഉണ്ടാകുന്ന വിവിധ രോഗങ്ങളുമായി നിയാണ്ടർത്തൽ ഡിഎൻഎ ബന്ധപ്പെട്ടിരിക്കുന്നു എന്നും ​ഗവേഷകർ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com