അത്താഴം വൈകിട്ട് അഞ്ച് മണിക്കായാലോ? ഞെട്ടണ്ട! നല്ല ഉറക്കം, സന്തോഷം, ഗുണങ്ങളേറെ 

വൈകിട്ട് അഞ്ച് മണിക്കും ആറ് മണിക്കുമിടയില്‍ അത്താഴം കഴിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണഭ്രമത്തെ നിയന്ത്രിക്കുകയും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കുകയും ചെയ്യും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ത്താഴം നേരത്തെ കഴിക്കുണമെന്ന് പറയുമ്പോള്‍ ശരീരഭാരം കുറയ്ക്കാം എന്നാണ് എല്ലാവരും ആദ്യം ചിന്തിക്കുന്നത്. എന്നാല്‍ ഇത് മാത്രമല്ല ഗുണം. നേരത്തെ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ കലോറി കത്തിക്കാന്‍ ആവശ്യമായ സമയം ലഭിക്കുമെന്ന് മാത്രമല്ല നന്നായി ഭക്ഷണം കഴിച്ചതിന്റെ സംതൃപ്തിയുണ്ടാകുകയും ചെയ്യും. അതുകൊണ്ട് വൈകിട്ട് അഞ്ച് മണിക്കും ആറ് മണിക്കുമിടയില്‍ അത്താഴം കഴിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണഭ്രമത്തെ നിയന്ത്രിക്കുകയും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കുകയും ചെയ്യും. അത്താഴം കഴിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം വൈകിട്ട് അഞ്ച് മണിയാണെന്നാണ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ പഠനത്തില്‍ പറയുന്നത്.  

ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ 5:30ക്കും ആറ് മണിക്കുമിടയില്‍ അത്താഴം കഴിക്കുമെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ ശീലം ആരോഗ്യത്തില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് സമ്മാനിച്ചതെന്നാണ് അവര്‍ പറയുന്നത്. ' ഞാന്‍ കൂടുതല്‍ ഉണര്‍വോടെ എഴുന്നേല്‍ക്കുന്നു, കൂടുതല്‍ ഊര്‍ജ്ജവും തോന്നുന്നു. വ്യക്തതയോടെ ചിന്തിക്കാനും കഴിയുന്നുണ്ട്. ഇതിനെല്ലാം കാരണം നേരത്തെ അത്താഴം കഴിക്കുന്നതാണെന്നാണ് ഞാന്‍ കരുതുന്നത്, കാരണം അടുത്തിടെ ജീവിതത്തില്‍ വരുത്തിയ ഒരു മാറ്റം അത് മാത്രമാണ്', എന്നാണ് അനുഷ്‌ക പറഞ്ഞത്. 

ഉറക്ക ഹോര്‍മോണായ മെലാടോണിന്‍ സുര്യാസ്തമയത്തിന് ശേഷമാണ് റിലീസ് ചെയ്യാന്‍ തുടങ്ങുന്നത്. അതുകൊണ്ട് രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ ഉയര്‍ത്തുന്ന ഇന്‍സുലിന്‍ പുറന്തള്ളാന്‍ കാരണമാകും. കോര്‍ട്ടിസോളും മെലാടോണിനും തമ്മിലുള്ള മത്സരമായിരിക്കും പിന്നെ. ഇവ രണ്ടും ഒന്നിച്ച് നിലനില്‍ക്കില്ലാത്തതിനാല്‍ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. അതേസമയം നേരത്തെ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിന് വിശ്രമിക്കാനും സന്തോഷത്തോടെയായിരിക്കാനും സാധിക്കും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com