ഉറക്കം പോയാൽ 'ഡിമെൻഷ്യ' വരാൻ സാധ്യത കൂടുതൽ; പഠനം

പ്രായമായവരിലെ ​ഗാഢനിദ്ര ഡിമെൻഷ്യ എന്ന അവസ്ഥയെ പ്രതിരോധിക്കുമെന്ന് പഠനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗാഢനിദ്ര പ്രായമായവരിൽ ഡിമെൻഷ്യ അഥവ മേധാക്ഷയം എന്ന അവസ്ഥയെ പ്രതിരോധിക്കുമെന്ന് പുതിയ പഠനം. ഓരോ വർഷവും ഒരു ശതമാനം വരെ ​ഗാഢനിദ്ര കുറഞ്ഞാൽ 60 വയസിന് മുകളിൽ പ്രായമായവരിൽ ഡിമെൻഷ്യ  ഉണ്ടാവാൻ 27 ശതമാനം കൂടുതൽ സാധ്യതയെന്ന് പഠനത്തിൽ പറയുന്നു. 

മസ്തിഷ്‌കത്തിലെ നാഡീകോശങ്ങൾ ക്ഷയിക്കുന്നതിനാൽ ഓർമയും ബുദ്ധിശക്തിയും ക്രമേണ ഇല്ലാതാകുന്ന അവസ്ഥയാണ് മേധാക്ഷയം. 60 വയസിന് മുകളിലുള്ളവരിലാണ് ഡിമെൻഷ്യ കണ്ടുവരുന്നത്. അടുത്ത കാലത്തായി 50 വയസിനു താഴെയുള്ളവരിലും ഈ അവസ്ഥ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

ഗാഢമായ ഉറക്കം പ്രായമായവരിൽ മേധാക്ഷയത്തെ പ്രതിരോധിക്കുമെന്നാണ് ജെഎഎംഎ ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ പറയുന്നത്. 346 പേരിൽ 17 വർഷം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 
ഓസ്‌ട്രേലിയയിലെ ടർണർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രെയിൻ ആന്റ് മെൻഡൽ ഹെൽത്തിലെ ഗവേഷകരും മൊഷ്‌നാഷ് സ്‌കൂൾ ഓഫ് സൈക്കോളജിക്കൽ സയൻസസിലെ ഗവേഷകരുടെ ചേർന്നാണ് പഠനം നടത്തിയത്.

പ്രായം, ജനിതക ഘടനകൾ, പുകവലി, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ ഓരോ വർഷവും ആളുകളിൽ ഗാഢനിദ്രയുടെ ഒരു ശതമാനം വീതം കുറയ്‌ക്കുകയും ഡിമൻഷ്യയുടെ അപകട സാധ്യത 27 ശതമാനമായി വർധിപ്പിക്കുകയും ചെയ്യുന്നു എന്ന് പഠനത്തിൽ പറയുന്നു. 

സ്ലോ- വേവ് സ്ലീപ്പ് അല്ലെങ്കിൽ ഗാഢനിദ്ര പ്രായമായവരുടെ തലച്ചോറിനെ പല തരത്തിൽ പിന്തുണയ്ക്കുന്നു. ഡിമെൻഷ്യ ബാധിക്കാൻ ഗാഢനിദ്രയുടെ ത്വരിതഗതിയിലുള്ള കുറവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com