ഈ ശീലം ഉടന്‍ നിര്‍ത്തണം, ഭക്ഷണം സൂക്ഷിക്കാന്‍ ഇനി അലൂമിനിയം ഫോയില്‍ വേണ്ട

By സമകാലിക മലയാളം ഡെസ്ക്  |   Published: 01st April 2023 12:01 PM  |  

Last Updated: 01st April 2023 12:01 PM  |   A+A-   |  

aluminium_foil

പ്രതീകാത്മക ചിത്രം

 

ക്ഷണം പാക്ക് ചെയ്‌തെടുക്കാനും ബാക്കി വന്നത് സൂക്ഷിച്ചുവയ്ക്കാനും പലരും വ്യത്യസ്ത രീതികളാണ് സ്വീകരിക്കാറ്. ചിലര്‍ പാത്രത്തിലടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കും, മറ്റുചിലര്‍ അലൂമിനിയം ഫോയില്‍ ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിക്കും. എന്നാല്‍, അലൂമിനിയം ഫോയിലില്‍ സൂക്ഷിക്കുന്നതാണ് നിങ്ങളുടെ പതിവെങ്കില്‍ ഈ ശീലം ഉടന്‍ മാറ്റണം. 

ഉപയോഗിക്കാന്‍ എളുപ്പമാണെന്നതും സ്ഥലം കൂടുതല്‍ വേണ്ട എന്നതുമൊക്കെ അലൂമിനിയം ഫോയില്‍ ഉപയോഗം പതിവാക്കാന്‍ കാരണമാകാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യത്തിന് ഹാനീകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അലൂമിനിയം ഫോയില്‍ ഭക്ഷണത്തിന്റെ അസിഡിക് സ്വഭാവത്തോട് പ്രതികരിക്കും. ഭക്ഷണത്തിന്റെ പിഎച്ച് വാല്യൂ, അതില്‍ അടങ്ങിയിട്ടുള്ള ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ കൂടുന്നതനുസരിച്ച് അലൂമിനിയം ഉരുകും. 

പാത്രങ്ങള്‍ എയര്‍ടൈറ്റായി സീല്‍ ചെയ്ത് വയ്ക്കാനും ചിലര്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കാറുണ്ട്. എന്നാലിത് ബാക്ടീരിയ, പൂപ്പല്‍ എന്നിവ വളരാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാലുത്പന്നങ്ങളും ഇറച്ചിയുമെല്ലാം കേടാകാന്‍ ഇത് കാരണമാകും. അലൂമിനിയം ഉപയോഗിക്കുന്നതിന് പകരം ഭക്ഷണം ക്ലിങ് റാപ്പ് ചെയ്‌തോ ഗ്ലാസ്, പ്ലാസ്റ്റിക് പാത്രങ്ങളില്‍ വച്ചോ സൂക്ഷിക്കുന്നതാണ് നല്ലത്. 

അലൂമിനിയം ഫോയിലില്‍ ഇവ ഒരിക്കലും സ്‌റ്റോര്‍ ചെയ്യരുത്

തക്കാളി പോലത്തെ അസിഡിക് സ്വഭാവമുള്ള പഴങ്ങളും പച്ചക്കറികളും. ഇവ ചേര്‍ത്ത് പാചകം ചെയ്ത ഭക്ഷണവും. 

ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍. 

അച്ചാറുകള്‍

ചീസ്, ബട്ടര്‍ എന്നിവ

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏനൽ കാൻസർ‌: ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ