ഏനൽ കാൻസർ: ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്
By സമകാലികമലയാളം ഡെസ്ക് | Published: 31st March 2023 05:56 PM |
Last Updated: 31st March 2023 05:56 PM | A+A A- |

പ്രതീകാത്മക ചിത്രം
കൃത്യസമയത്തെ രോഗനിർണയമാണ് അർബുദ ചികിത്സയിൽ ഏറ്റവും അനിവാര്യം. അതുകൊണ്ടുതന്നെ അർബുദത്തിന്റെ പല ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്. മലദ്വാരത്തിലെ അർബുദവുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ അറിയാം.
മലദ്വാരത്തിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതാണ് ഏനൽ കാൻസർ. റെക്ടത്തെ മലദ്വാരവുമായി ബന്ധിപ്പിക്കുന്ന നാളിയിലെ കോശങ്ങളിലാണ് ഇതിന്റെ തുടക്കം. മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവമാണ് ഏനൽ കാൻസറിന്റെ ഏറ്റവും പൊതുവായ ലക്ഷണം. വിസർജ്യത്തിലും ടോയ്‌ലറ്റ് പേപ്പറിലുമെല്ലാം രക്തം കണ്ടാൽ അവഗണിക്കരുത്.
മലം കൂടുതൽ അയഞ്ഞതും വെള്ളമയമുള്ളതുമാണെങ്കിൽ ഇത് മലദ്വാരത്തിൽ അർബുദത്തിന്റെ ലക്ഷണമാണ്. വയറ്റിൽ നിന്ന് പോകുന്നതിനെ നിയന്ത്രിക്കാനും രോഗികൾക്ക് കഴിയില്ല. കഫം പോലെയുള്ള ദ്രാവകങ്ങൾ മലദ്വാരത്തിലൂടെ ഒലിക്കാനും ഇടയുണ്ട്.
ഹ്യൂമൻ പാപ്പിലോമവൈറസാണ് ഏനൽ കാൻസറിന്റെ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. 90 ശതമാനം മലദ്വാര അർബുദങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഗർഭാശയ, ഗർഭാശയമുഖ അർബുദവും വുൾവാർ ഏനൽ കാൻസറിന്റെ സാധ്യത വർധിപ്പിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
ചെമ്പ് പാത്രങ്ങള്‍ ഇഷ്ടമാണോ? പക്ഷെ, ഇവ പാചകം ചെയ്യരുത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ