‌‌‌​ഗർഭിണിയായിരിക്കുമ്പോൾ കോവിഡ് ബാധിച്ച അമ്മമാരുടെ കുട്ടികൾ അമിതവണ്ണക്കാരാകും: പഠനം 

അമിതവണ്ണത്തിന് പുറമേ പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ മുതലായവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

​ഗർഭിണിയായിരിക്കുമ്പോൾ കോവിഡ് ബാധിച്ച അമ്മമാർക്ക് ജനിക്കുന്ന കുട്ടികള്‍ ഭാവിയിൽ അമിതവണ്ണമുള്ളവരാകാൻ സാധ്യത കൂടുതലെന്ന് പഠനം. കുഞ്ഞ് ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ അമ്മക്ക് കോവിഡ് വന്നിട്ടുണ്ടെങ്കില്‍ അത്തരം കുട്ടികൾ വലുതാകുമ്പോൾ അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ മുതലായവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകർ പറയുന്നത്. അമേരിക്കയിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ‌

ഗര്‍ഭിണികളായിരിക്കെ കോവിഡ് ബാധിച്ച അമ്മമാര്‍ക്ക് ജനിച്ച 150 കുട്ടികളിലാണ് പഠനം നടത്തിയത്. രോഗം ബാധിക്കാത്ത അമ്മമാരുടെ 130 കുട്ടികളേയും പരീക്ഷണത്തില്‍ ഉല്‍പ്പെടുത്തിയിരുന്നു. കോവിഡ് ബാധിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് ജനനസമയത്ത് ഭാരം കുറവും അതിനുശേഷം ആദ്യവര്‍ഷം ഉയർന്ന തോതില്‍ ഭാരക്കൂടുതലും ഉണ്ടായതായി കണ്ടെത്തി. എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ 'ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസ' ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com