ഡീപ് വെയ്ൻ ത്രോംബോസിസ് ലക്ഷണങ്ങൾ അറിയാം; നിസാരമാക്കരുത്, ശ്വാസകോശത്തെ ബാധിച്ചേക്കും

ദീർഘനേരം ഓരേ രീതിയിൽ തന്നെ ഇരിക്കുന്നതും കിടക്കുന്നതുമെല്ലാം കാലുകളിലെ രക്തക്കുഴലുകളിൽ ക്ലോട്ട് രൂപപ്പെടാൻ കാരണമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഴത്തിലുള്ള രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ഡീപ് വെയ്ൻ ത്രോംബോസിസ്. കാലുകളെയാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇത്തരം ക്ലോട്ടുകൾ രൂപപ്പെടുന്നത് കാലുകളിൽ നീർക്കെട്ട് പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകാറുണ്ട്. ദീർഘനേരം ഓരേ രീതിയിൽ തന്നെ ഇരിക്കുന്നതും കിടക്കുന്നതുമെല്ലാം കാലുകളിലെ രക്തക്കുഴലുകളിൽ ക്ലോട്ട് രൂപപ്പെടാൻ കാരണമാകും. 

ഡീപ് വെയ്ൻ ത്രോംബോസിസ് നിസാരമായി കണ്ട് അവ​ഗണിക്കുന്നത് അപകടമാണ്. കാരണം ഇത് ധമനികളിലെ ക്ലോട്ട് പിന്നീട് രക്തചംക്രമണ സംവിധാനത്തിലേക്ക് നീങ്ങി ശ്വാസകോശത്തിൽ നിന്നുള്ള രക്തമൊഴുക്കിനെ തടയാൻ കാരണമായേക്കാം. പൾമനറി എംബോളിസം എന്നാണ് ഇതിനെ പറയുന്നത്. ഡീപ് വെയ്ൻ ത്രോംബോസിസും പൾമനറി എംബോളിസവും ഒന്നിച്ചുള്ള അവസ്ഥയെ വെനസ് ത്രോംബോഎംബോളിസം എന്നാണ് പറയുന്നത്. 

കാലുകളിലെ നീർക്കെട്ട്, കണങ്കാലിൽ തുടങ്ങി കാലിൻറെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്ന വേദന, കാലിലെ ചർമത്തിൻറെ നിറം ചുവപ്പോ പർപ്പിളോ ആയി മാറുന്നത്, കാലുകൾ‌ക്ക് പുകച്ചിൽ അനുഭവപ്പെടുക എന്നിവയാണ് ഡീപ് വെയ്ൻ ത്രോംബോസിന്റെ ലക്ഷണങ്ങൾ. ഇത് പൾമനറി എംബോളിസത്തിലേക്ക് നയിക്കുമ്പോൾ പെട്ടെന്ന് ശ്വാസം മുട്ടൽ ഉണ്ടാകുകയും നെഞ്ച് വേദന പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്യാം. ചുമയ്ക്കുമ്പോഴോ ശ്വാസമെടുക്കുമ്പോഴുമൊക്കെ ഈ വേദന കൂടുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇതിനുപുറമേ, തലകറക്കം, ബോധം കെട്ട് വീഴൽ, ഹൃദയമിടിപ്പ് ഉയരുക, വേഗത്തിലുള്ള ശ്വാസഗതി, രക്തം ഛർദ്ദിക്കൽ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com