വീടിനകത്ത് പട്ടിയെയും പൂച്ചയെയും വളര്‍ത്തുന്നത് കുട്ടികള്‍ക്ക് നല്ലത്; ഭക്ഷണത്തോടുള്ള അലര്‍ജി മാറും  

അകത്ത് നായ്ക്കളെ വളര്‍ത്തുന്ന വീടുകളിലെ കുട്ടികളില്‍ ഭക്ഷണത്തോടുള്ള അലര്‍ജി വളരെ കുറവാണെന്നാണ് കണ്ടെത്തിയത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ളരെ ചെറുപ്പത്തില്‍തന്നെ വളര്‍ത്തുമൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ഭക്ഷണത്തോട് അലര്‍ജി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. മൂന്ന് വയസ്സില്‍ താഴെ പ്രായമുള്ള 66,000 കുഞ്ഞുങ്ങളുടെ വിവരം ശേഖരിച്ചാണ് പഠനം നടത്തിയത്. അകത്ത് നായ്ക്കളെ വളര്‍ത്തുന്ന വീടുകളിലെ കുട്ടികളില്‍ ഭക്ഷണത്തോടുള്ള അലര്‍ജി വളരെ കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്, പ്രത്യേകിച്ച് മുട്ട, പാല്‍, നട്ട്‌സ് എന്നിവയോടുള്ള അലര്‍ജി. 

വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളുമായും സമ്പര്‍ക്കമുണ്ടാകുന്നത് മുട്ട, ഗോതമ്പ്, സോയാബീന്‍ എന്നിവയോടുള്ള അലര്‍ജി ഇല്ലാതാക്കും. അതേസമയം, നായ്ക്കളെ പുറത്ത് വളര്‍ത്തുന്ന വീടുകളിലെ കുട്ടികളും നായ്ക്കളില്ലാത്ത വീട്ടിലെ കുട്ടികളും തമ്മില്‍ വ്യത്യാസമൊന്നും ഇല്ലെന്നും പഠനത്തില്‍ കണ്ടെത്തി. വളര്‍ത്തുനായയും പൂച്ചയുമൊക്കെയായുള്ള സഹവാസം ഭക്ഷണത്തോടുള്ള അലര്‍ജി കുറയ്ക്കുമെങ്കില്‍ ഹാംസറ്റിനൊപ്പമുള്ള ജീവിതം നട്ട്‌സിനോടുള്ള അലര്‍ജി കൂട്ടുമെന്നാണ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com