ചർമ്മം ചുക്കിച്ചുളിഞ്ഞു, കണ്ടാൽ തന്നെ വയസ്സായെന്ന് തോന്നും!; കൊളാജൻ കുറയുന്നത് തടയാൻ 7 ടിപ്സ്

ചർമ്മത്തെ ഉറപ്പുള്ളതും യുവത്വമുള്ളതുമായി നിലനിർത്തുന്ന പ്രോട്ടീനാണ് കൊളാജൻ, നഷ്ടപ്പെടാതെ നോക്കേണ്ടത് അനിവാര്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രായം കൂടുന്തോറും ചർമ്മത്തിന് ദൃഢത നൽകുന്ന കൊളാജൻ നഷ്ടപ്പെട്ടുതുടങ്ങും. ചർമ്മത്തെ ഉറപ്പുള്ളതും യുവത്വമുള്ളതുമായി നിലനിർത്തുന്ന പ്രോട്ടീനാണ് ഇത്. കൊളാജന്റെ അളവ് കുറയുന്നത് മൂലമാണ് ചുളിവുകളടക്കമുള്ള പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. അതുകൊണ്ടുതന്നെ കൊളാജൻ നഷ്ടപ്പെടാതെ നോക്കേണ്ടത് അനിവാര്യമാണ്. 

കൊളാജൻ കുറയുന്നത് തടയാൻ ചില ടിപ്‌സ്

കഠിന വെയിലിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാം

കൊളാജൻ നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് വെയിലുമായുള്ള സമ്പർക്കം. ഇത് കൊളാജൻ ഫൈബറുകളെ തകർക്കുന്ന എൻസൈമുകളുടെ ഉത്പാദനത്തെ പ്രേരിപ്പിക്കുന്നതാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം സൺസ്‌ക്രീൻ ഉപയോഗിക്കണമെന്നത് വളരെ പ്രധാനമാണ്. അത്ര വെയിൽ ഇല്ലെന്ന് തോന്നുന ദിവസങ്ങളിൽ പോലും സൺസ്‌ക്രീൻ ഒഴിവാക്കരുത്. എസ്പിഎഫ് 30ൽ കൂടുതലുള്ള സൺസ്‌ക്രീൻ വേണം തിരഞ്ഞെടക്കാൻ. 

പുകവലി ഉപേക്ഷിക്കാം

പുകവലി ചർമ്മത്തിന്റെ ആരോഗ്യത്തിന് ഹാനീകരമായ ഒന്നാണ്. ഇത് രക്തയോട്ടം പരിമിതപ്പെടുത്തുകയും വീക്കം ഉണ്ടാക്കുകയും കൊളാജൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് കൊളാജൻ അളവ് ശരീരത്തിൽ കുറയുന്നത് തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് പുകവലി ഉപേക്ഷിക്കുന്നത്. ഇത് ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. 

ധാരാളം വെള്ളം കുടിക്കാം

കൊളാജൻ ശരിയായി പ്രവർത്തിക്കണമെങ്കിൽ വെള്ളം അനിവാര്യമാണ്. നിർജലീകരണം ചർമ്മത്തിലെ കൊളാജൻ നഷ്ടപ്പെടുന്നതിന്റെ വേഗത കൂട്ടും. അതുകൊണ്ട് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വെള്ളരിക്ക, തണ്ണിമത്തൻ, ഓറഞ്ച് തുടങ്ങിയ വെള്ളമടങ്ങിയ പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്. 

ആരോഗ്യകരമായ ഭക്ഷണശീലം

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിലും ഭക്ഷണക്രമത്തിന് നിർണായക പങ്കുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ,പോഷകങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് കൊളാജന്റെ അളവ് കുറരയുന്നത് തടയാൻ സഹായിക്കും. വിറ്റാമിൻ സിയുടെ അളവ് കൂടുതൽ അടങ്ങിയിട്ടുള്ള പഴങ്ങളും ഇലക്കറികളും കൊളാജൻ ഉത്പാദനത്തിന് നല്ലതാണ്. ഇത് കൊളാജൻ സിന്തസിസ് പ്രക്രിയയെ സഹായിക്കും. 

സ്‌കിൻകെയർ റുട്ടീൻ പാലിക്കാം

ദിനചര്യയിൽ ചർമ്മസംരക്ഷണത്തിന് പ്രാധാനം നൽകേണ്ടത് അനിവാര്യമാണ്. ചർമ്മം വൃത്തിയായി സൂക്ഷിക്കാനും നന്നായി മോയിസ്ച്ചറൈസ് ചെയ്യാനും ശ്രദ്ധിക്കണം. റെറ്റിനോൾ, ഹൈലൂറോണിക് ആസിഡ്, വിറ്റാമിൻ സി പോലുള്ള കൊളാജൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നവ അടങ്ങിയ ചർമ്മസംരക്ഷണ ഉത്പന്നങ്ങൾ ഉപയോഗിക്കാം. 

ആവശ്യത്തിന് ഉറക്കം നിർബന്ധമാക്കാം

ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരീരത്തെ റിപ്പെയർ ആൻ റീജനറേറ്റ് എന്ന പ്രക്രിയയിലൂടെ കൊണ്ടുപോകുന്നത് ഉറക്കമാണ്. ഉറങ്ങുമ്പോൾ ചർമ്മത്തിൽ കൊളാജൻ ഉത്പാദനം നടക്കും. എന്നും ഏഴ്-എട്ട് മണിക്കൂർ ഉറങ്ങുന്നത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. 

സമ്മർദ്ദം കുറയ്ക്കാം

സമ്മർദ്ദം കൂടുന്നത് ചർമ്മത്തിന് കൊളാജൻ നഷ്ടപ്പെടാൻ കാരണമാകും. മെഡിറ്റേഷൻ, യൊഗ, ശ്വസന വ്യായാമങ്ങൾ തുടങ്ങിയവ സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. നടത്തം, വ്യായാമം എന്നിങ്ങനെയുള്ള ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടുന്നതും സമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com