പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൂർക്കംവലി മാറ്റി സുഖമായി കിടന്നുറങ്ങണോ? ‌ചില ശീലങ്ങൾ മാറ്റാം

ജീവിതരീതിൽ വരുത്തുന്ന ചില മാറ്റങ്ങൾ കൂർക്കംവലി കുറയ്ക്കാനും ഉറക്കനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും


റക്കം ആരോഗ്യത്തിന് എത്രമാത്രം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. നല്ല ഉറക്കം വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും കൂർക്കംവലി പ്രശ്‌നമാകാറുണ്ടോ?  ജീവിതരീതിൽ വരുത്തുന്ന ചില മാറ്റങ്ങൾ കൂർക്കംവലി കുറയ്ക്കാനും ഉറക്കനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. 

♦ നേരെ കിടന്ന് ഉറങ്ങുമ്പോൾ നാക്കും അണ്ണാക്കുമൊക്കെ തൊണ്ടയുടെ പിൻഭാഗത്തേക്ക് പോകും ഇത് ശ്വാസനാളത്തെ ഇടുങ്ങിയതാക്കുകയും കൂർക്കംവലിക്ക് കാരണമാകുകയും ചെയ്യും. വശങ്ങളിലേക്ക് കിടന്നുറങ്ങുന്നത് ഇതൊഴിവാക്കാൻ സഹായിക്കും. 

♦ ശരീരഭാരം വർദ്ധിക്കുമ്പോൾ പ്രത്യേകിച്ച് കഴുത്തിനും തൊണ്ടയ്ക്ക് ചുറ്റും ഭാരം കൂടുമ്പോൾ ശ്വാസനാളത്തിൽ സമ്മർദ്ദമുണ്ടാകും. ഇത് കൂർക്കംവലിക്ക് കാരണമാകും. ശരീരഭാരം കുറയ്ക്കുന്നത് കൂർക്കംവലി കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

♦ പുകവലി ശ്വാസനാളത്തെ അലോസരപ്പെടുത്തും. ഇത് വീക്കത്തിനും ശ്വാസനാളം ചുരുങ്ങാനും കാരണമാകും. പുകവലി ഉപേക്ഷിക്കുന്നത് വീക്കം കുറയ്ക്കാനും ശ്വസനം മെച്ചപ്പെടുത്താനും കൂർക്കംവലി കുറയ്ക്കാനും സഹായിക്കും.

♦ മദ്യം, മയക്കമരുന്ന്, ഉറക്ക ഗുളികകൾ എന്നിവ നിങ്ങളുടെ തൊണ്ടയിലെ പേശികൾക്ക് അയവ് വരുത്തും, ഇത് കൂർക്കംവലി കൂടാൻ കാരണമാകുകയും ചെയ്യും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടണമെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് ഇവ ഒഴിവാക്കണം. 

♦ ഉറക്കത്തിന് സ്ഥിരമായ ഒരു ഷെഡ്യൂൾ പാലിക്കുന്നത് നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് അൽപസമയം റിലാക്സ് ചെയ്യുന്നതും നല്ല ഉറക്കത്തിന് അനുയോജ്യമായി കിടക്കുന്ന ഇടം ഒരുക്കുന്നതുമെല്ലാം ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും. 

♦ തൊണ്ടയിലെയും നാവിലെയും പേശികളെ ശക്തിപ്പെടുത്തുന്നത് കൂർക്കംവലി കുറയ്ക്കും. പാട്ട് പരിശീലിക്കുന്നതും വാദ്യോപകരണങ്ങൾ വായിക്കുന്നതുമൊക്കെ ഇതിന് സഹായിക്കും. അല്ലങ്കിൽ തൊണ്ടയ്ക്കുള്ള പ്രത്യേക വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. 

♦ തലയിണകളിൽ അടിയുന്ന പൊടിപടലങ്ങൾ കൂർക്കംവലിക്ക് പിന്നിലെ മറ്റൊരു കാരണമാണ്. അതുകൊണ്ട് ഇവ പതിവായി മാറ്റണം. വളർത്തുമൃഗങ്ങളെ കട്ടിലിൽ കിടത്തുന്നതും ഒഴിവാക്കണം. 

♦ മൂക്കിൽ കാണപ്പെടുന്ന സ്രവങ്ങൾ കട്ടപിടിക്കാനും ഒട്ടിപ്പോകാനും നിർജ്ജലീകരണം ഒരു കാരണമാണ്. ഇതും കൂർക്കം വലി കൂടാൻ ഇടയാകും. അതുകൊണ്ട് എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com