

വേനൽക്കാലം തുടങ്ങി, ഓരോ ദിവസം കഴിയുന്തോറും ചൂടിന്റെ കാഠിന്യം കൂടിവരികയുമാണ്. അതുകൊണ്ട് എപ്പോഴും വെള്ളം കുടിക്കാൻ ഓർക്കണം എന്നകാര്യം പ്രത്യേകം പറയണ്ടല്ലോ? പക്ഷെ, ഇതിനോടൊപ്പം തന്നെ പ്രധാനമാണ് ശരിയായ ഭക്ഷണം കഴിക്കണം എന്നതും. കാലാവസ്ഥയ്ക്ക് അനുയോജ്യമായി കഴിക്കുന്ന ഭക്ഷണത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങൾ വേണം വേനൽക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താൻ. അതുപൊലെതന്നെ പാചകം ചെയ്യുമ്പോൾ ചില സുഗന്ധവ്യഞ്ജനങ്ങളോട് താത്കാലികമായി വിട പറയുകയും വേണം. വേനൽക്കാലത്ത് ഒഴിവാക്കേണ്ടവ അറിയാം
കുരുമുളക് പൊടി - കുരുമുളകുപൊടി ചേർത്ത് തയ്യാറാക്കുന്ന വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. നമ്മൾ മലയാളികളുടെ പല നാടൻ വിഭവങ്ങളിലും കുരുമുളകുപൊടി ഒരു പ്രധാന ചേരുവയുമാണ്. പക്ഷെ ഇത് വേനൽക്കാലത്തിന് അത്ര യോജിച്ചതല്ല. ശരീരത്തിന്റെ താപനില കൂട്ടുമെന്നതിനാൽ കുരുമുളകുപൊടി തണുപ്പ് കാലാവസ്ഥയിൽ ഉപയോഗിക്കേണ്ട ചേരുവയാണ്.
മുളകുപൊടി - ഭക്ഷണത്തിന് രുപിയും നിറവും നൽകുന്നതാണ് മുളകുപൊടി. നമ്മൾ തയ്യാറാക്കുന്ന എല്ലാ വിഭവത്തിലും മുളകുപൊടി ഉപയോഗിക്കാറുണ്ടെങ്കിലും ഇതും ശരീരത്തിൽ താപനില കൂടാൻ കാരണമാകുമെന്ന കാര്യം മറക്കരുത്. ഇത് ശരീരത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത പോലും വർദ്ധിപ്പിക്കും. മുളകുപൊടി പരമാവധി ഒഴിവാക്കുകയോ വളരെ ചെറിയ അളവിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുകയും വേണം.
വെളുത്തുള്ളി - ഭക്ഷണത്തിന് ഒരു പ്രത്യേക രുചി പകരാൻ അൽപം വെളുത്തുള്ളി ഉപയോഗിച്ചാൽ മതിയെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ, വേനൽക്കാലത്ത് സൂക്ഷിക്കണം!. വെളുത്തുള്ളിയുടെ ഉപയോഗം ശരീരോഷ്മാവ് കൂട്ടുകയും അമിതമായി വിയർക്കാൻ കാരണമാകുകയും ചെയ്യും. ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. അമിതമായാൾ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും.
ഇഞ്ചി - ഇഞ്ചിക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ടെന്നത് ശരിയാണ്, പക്ഷെ, വേനൽക്കാലത്ത് ഇത് അമിതമായി കഴിക്കുന്നത് നല്ലതല്ല. ഇഞ്ചി നിങ്ങളുടെ ശരീരത്തെ കൂടുതൽ ചൂടാക്കും. വയറിന് ബുദ്ധിമുട്ട് തോന്നാനും അമിതമായി വിയർക്കാനുമെല്ലാം ഇത് കാരണമാകുകയും ചെയ്യും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates