എന്നും ഒരേ സ്റ്റൈലിൽ ഇഡലി കഴിച്ച് ബോറടിച്ചോ? ഒരു സ്പൈസി ട്വിസ്റ്റ് പരീക്ഷിച്ചാലോ?; ഇതാ ഹൈ​ദരാബാദി വെറൈറ്റി 

ഈ ഇഡലി തയ്യാറാക്കാൻ ഇഡലിത്തട്ട് പോലും വേണ്ടെന്നതാണ് സത്യം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ന്നും ഓരേ മോഡലിൽ ഇഡലി കഴിച്ച് മടുത്തോ? എങ്കിൽ പതിവ് റെസിപ്പിയിൽ നിന്ന് ഒന്ന് മാറ്റിപ്പിടിച്ച് അൽപം സ്പൈസി ട്വിസ്റ്റ് ആയാലോ?  വീട്ടിൽ ഇഡലിപ്പൊടി ഉണ്ടെങ്കിൽ ഇത് എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. ഈ ഇഡലി തയ്യാറാക്കാൻ ഇഡലിത്തട്ട് പോലും വേണ്ടെന്നതാണ് സത്യം. 

ചേരുവകൾ

അരിപ്പൊടി - 1 കപ്പ്
ഉഴുന്ന് - അരക്കപ്പ്
അവൽ - കാൽ കപ്പ്
ഉപ്പ് - ഒരു ടീസ്പൂൺ
തൈര് - അരക്കപ്പ്
വെള്ളം - ഒരു കപ്പ്
സവോള - ചെറുതായി അരിഞ്ഞത് രണ്ട് ടേബിൾസ്പൂൺ
കറിവേപ്പില - 6എണ്ണം
തക്കാളി - ചെറുതായി അരിഞ്ഞത് രണ്ടെണ്ണം
ഫ്രൂട്ട് സോൾട്ട് - രണ്ട് ടീസ്പൂൺ

ഇഡലിപ്പൊടി ചേരുവകൾ

എണ്ണ - ഒരു ടേബിൾസ്പൂൺ
പരിപ്പ് - അരക്കപ്പ്
ഉഴുന്ന് - കാൽ കപ്പ്
വെളുത്ത എള്ള് - കാൽ കപ്പ്
വറ്റൽമുളക് - 20 എണ്ണം
കായം - അരടീസ്പൂൺ
പഞ്ചസാര - രണ്ട് ടേബിൾസ്പൂൺ
ഉപ്പ്  - ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

അവൽ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ഇത് അരിപ്പൊടിയും ഉഴുന്നു പൊടിച്ചെടുത്തതുമായി നന്നായി മിക്സ് ചെയ്യണം. ഇതിലേക്ക് ഒരു ഉപ്പ്, തൈര്, വെള്ളം എന്നിവ ചേർത്ത് മാവാക്കണം. ഒരുപാട് വെള്ളം ചേർക്കരുത്. അത്യാവശ്യം കട്ടിയുള്ള പരുവത്തിൽ വേണം മാവ് റെഡിയാക്കാൻ. ഇത് അഞ്ച് മിനിറ്റ് മാറ്റിവയ്ക്കണം. 

ഈ സമയം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് പരിപ്പും ഉഴുന്നും ചൂടാക്കിയെടുക്കാം. ​ഇവ ​ഗോൾഡൻ നിറം ആകുമ്പോൾ വെളുത്ത എള്ളും വറ്റൽ മുളകും ഇടാം. തീ ഓഫാക്കിയശേഷം ഇതിലേക്ക് കായം കൂടി ചേർക്കണം. നന്നായി തണുത്തശേഷം മിക്സി ജാറിലേക്ക് പകർത്തി പഞ്ചസാരയും ഉപ്പും ചേർത്ത് പൊടിച്ചെടുക്കാം.  

ഇഡലിമാവിലേക്ക് കുറച്ച് ഫ്രൂട്ട് സോൾ കൂടി ചേർക്കണം. ​ഗ്യാസ് ഓൺ ചെയ്ത് ഒരു ചട്ടി വച്ച് അതിലേക്ക് എണ്ണ ഒഴിക്കാം. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവോള ഇട്ട് വഴറ്റിയെടുക്കാം. ​ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർക്കണം. പിന്നാലെ അരിഞ്ഞുവച്ച തക്കാളിയും. നന്നായി വെന്തുകഴിയുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഡലിപ്പൊടി ചേർക്കണം. ഈ മിക്സ് നാല് ഭാ​ഗങ്ങളാക്കി പകുത്തശേഷം ഒരോ പോർഷനും മുകളിലായി ഇഡലിമാവ് ഒഴിക്കാം. പാത്രം മൂടിവച്ച് 4-5 മിനിറ്റ് വേവിക്കാം. ഇഡലി തിരിച്ചും മറിച്ചുമിടണം. കുറച്ച് മലിയില ഉപയോ​ഗിച്ച് അലങ്കരിക്കാം. ഹൈദരാബാദി സ്റ്റൈൽ ഇഡലി റെഡി. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com