

നാല്പതുകൾ പിന്നിട്ടുകഴിഞ്ഞാൽ ശരീരം ഒരുപാട് മാറ്റങ്ങൾ പ്രകടിപ്പിച്ചുതുടങ്ങും. പ്രായം മുന്നോട്ടുപോകുമ്പോൾ മെറ്റബോളിസം മന്ദഗതിയിലാകും. ശരീരത്തിന് കലോറിയുടെ ആവശ്യം കുറവാണെങ്കിലും പഞ്ചസാരയ്ക്കും അന്നജത്തിനും വേണ്ടിയുള്ള ആസക്തി വർദ്ധിക്കും. സ്ത്രീകളിൽ ശരീരഭാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിഷാദത്തിന്റെ ലക്ഷണങ്ങളുമൊക്കെ പ്രത്യക്ഷപ്പെട്ടുതുടങ്ങും. പുരുഷന്മാരിൽ ലിബിഡോ കുറയുന്നതും വയറ് വയ്ക്കുന്നതും അടക്കമുള്ള മാറ്റങ്ങൾ കാണാം.
മെറ്റബോളിസം കുറയുന്നതാണ് നാല്പതുകൾ പിന്നിട്ടശേഷം സ്ത്രീകളുടെ ശരീരഭാരം വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മുൻവർഷങ്ങളിലെപ്പോലെ വേഗത്തിൽ കലോറി കത്തിച്ചുകളയാൻ കഴിയാതെയും വരും. അതേസമയം ഭക്ഷണക്രമത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ ശരീരത്തിന് പ്രായമാകുന്നത് സാവധാനത്തിലാക്കാക്കാനും ആരോഗ്യകരമായ ശരീരം നിലനിർത്താനും സഹായിക്കും.
♦ ഡയറ്റിൽ വരുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന് കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും നാരുകൾ അടങ്ങിയവ കൂടുതലായി കളിക്കുകയും ചെയ്യുക എന്നതാണ്.
♦ ഭക്ഷണത്തിൽ കൂടുതൽ കാൽസ്യം അടങ്ങിയവ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അസ്ഥികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റിനിർത്താൻ ഇത് സഹായിക്കും.
♦ ആരോഗ്യകരമായ ജീവിതചര്യ പിന്തുടരുന്നതും സുപ്രധാനമാണ്. ശീതളപാനിയങ്ങൾ, മദ്യം, കഫീൻ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് ആരോഗ്യം നന്നായി സൂക്ഷിക്കാൻ സഹായിക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates