ഇന്ത്യയിൽ മൂന്ന് വർഷത്തിനിടെ ഹൃദയാഘാത മരണ നിരക്ക് കുത്തനെ വർധിച്ചു; റിപ്പോർട്ട്

2022 ൽ മാത്രം ഹൃദയാഘാത മരണ നിരക്ക് 12.5 ശതമാനം വർധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോർട്ട്. 2022 ൽ മാത്രം ഹൃദയാഘാത മരണ നിരക്ക് 12.5 ശതമാനം വർധിച്ചതായാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

2020ൽ 28,759, 2021ൽ 28,413, 2022ൽ 32,457 എന്നിങ്ങനെയാണ് കണക്കുകൾ. ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്ന യുവാക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്. ജീവിത ശൈലിയിലെ മാറ്റം വ്യായാമക്കുറവ് എന്നിവയാണ് യുവാക്കൾക്കിടയിൽ ഹൃദ്രോ​ഗം കൂടാൻ കാരണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു.

പെട്ടെന്നുള്ള മരണങ്ങളുടെ നിരക്കും മുൻവർഷത്തെ അപേക്ഷിച്ച് 2022-ൽ കൂടുതലായിരുന്നു. 2022ൽ 10.1 ശതമാനം കൂടി 56,450 ആയി. 2021-ൽ ഇത് 50,739 ആയിരുന്നു. ആക്രമണമേറ്റല്ലാതെ ഹൃദയാഘാതത്താലോ, മസ്തിഷ്കാഘാതത്താലോ മിനിറ്റുകൾക്കുള്ളിലുള്ള മരണത്തേയാണ് പെട്ടെന്നുള്ള മരണങ്ങളായി എൻസിആർബി കണക്കാക്കുന്നത്.

നിലവിലെ സാഹചര്യത്തെ ​ഗൗരവത്തോടെ കണക്കിലെടുക്കണമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിരന്തരം ചെക്കപ്പുകൾ നടത്തുകയും ഹൃദയാരോ​ഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com