സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാം; മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ആർട്ട് തെറാപ്പി

ദുഖം, നഷ്ടബോധം, വേർപാട് പോലെയുള്ള ജീവിതാനുഭവങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ആർട്ട് തെറാപ്പി ഫലപ്രദമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രു വ്യക്തിയുടെ വൈകാരിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന സൈക്കോതെറാപ്പിയുടെ ഒരു രൂപമാണ് ആർട്ട് തെറാപ്പി. ഇത് ആളുകളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. ചിന്തകൾ, വികാരങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്ത് വ്യക്തികൾക്ക് ക്രിയാത്മകമായി പ്രകടനം കാഴ്ചവയ്ക്കാനാകുമ്പോൾ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനാകും. 

‌വ്യക്തികൾ സ്വയം അവരുടെ വികാരങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമൊക്കെ കൂടുതൽ മനസ്സിലാക്കാൻ ആർട്ട് തെറാപ്പി സഹായിക്കും. വിഷാദം, പിഎസ്ടിഡി, ആസക്തി തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകൾ പരിഹരിക്കാൻ ആർട്ട് തെറാപ്പി ഉപയോഗിക്കാവുന്നതാണെന്ന് വിദ​ഗ്ധർ പറയുന്നു. ദുഖം, നഷ്ടബോധം, വേർപാട് പോലെയുള്ള ജീവിതാനുഭവങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ആർട്ട് തെറാപ്പി ഫലപ്രദമാണ്. 

‌ആശയവിനിമയവും ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർ​ഗ്​ഗവും കൂടിയാണ് ആർട്ട് തെറാപ്പി. വ്യക്തികൾക്ക് സ്വയം അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനും മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും ‌സാധിക്കും. ഇതുവഴി ആളുകളുടെ ആത്മാഭിമാനവും വളർത്തിയെടുക്കാനും കഴിയും. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com