ജീരകം ആള് ചില്ലറക്കാരനല്ല, ഗുണങ്ങളേറെ

ജീരകം ദഹനപ്രക്രിയയെ സുഗമമാക്കുകയും ശരീരത്തെ തണുപ്പിക്കുകയും ഉന്മേഷം നല്‍കുകയും ചെയ്യും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രു ഗംഭീര സദ്യ കഴിച്ചുകഴിഞ്ഞ് പലരും കുറച്ച് ജീരകമെടുത്ത് വായിലിടുന്നത് കണ്ടിട്ടില്ലേ? മൗത്ത് ഫ്രെഷ്‌നര്‍ ആയതുകൊണ്ട് മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്, ജീരകം ദഹനപ്രക്രിയയെ സുഗമമാക്കുകയും ചെയ്യും. പല വിഭവങ്ങളിലും രുചിക്കും മണത്തിനും വേണ്ടി ജീരകം ചേര്‍ക്കാറുമുണ്ട്. ജീരകം ശരീരത്തെ തണുപ്പിക്കുകയും ഉന്മേഷം നല്‍കുകയും ചെയ്യും.

പെരുംജീരകത്തിന്റെ ഗുണങ്ങള്‍

പെരുംജീരകം ശക്തിയും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. അമിത ചൂട് മുലമുള്ള രക്തശ്രാവം നിയന്ത്രിക്കുന്നതിനും ദഹനം മെച്ചപ്പെടുത്താനും ജീരകം സഹായിക്കും. ഹൃദയാരോഗ്യത്തിനും പെരുംജീരകം നല്ലതാണ്. കൂടാതെ ആര്‍ത്തവ സമയത്ത് വേദന കുറയ്ക്കാനായും ഇത് ഉപയോഗിക്കുറുണ്ട്. 

മുലയൂട്ടുന്ന അമ്മമാരില്‍ മുലപ്പാലിന്റെ ഒഴുക്ക് പ്രോത്സാഹിപ്പിക്കാനും ജീരകം സഹായിക്കും. മലബന്ധം, ഗ്യാസ്, ഛര്‍ദ്ദി, ഭക്ഷണത്തോടുള്ള താത്പര്യം നഷ്ടപ്പെടുക, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ജീരകം പരിഹാരമാണ്. മനസ്സിനും ഊര്‍ജ്ജം പകരാനും കണ്ണുകള്‍ക്ക് ഉന്മേഷം നല്‍കാനും ജീരകം സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com