എണ്ണമയമുള്ള ഭക്ഷണം കഴിച്ചാൽ ചൂടുവെള്ളം കുടിക്കാം; കൊളസ്ട്രോൾ കുറയ്ക്കാൻ ഈ ചെറിയ കാര്യം 

ട്രൈഗ്ലിസറൈഡ് കണികകൾ സിരകളിൽ അടിഞ്ഞുകൂടുന്നത് തടയാൻ ചൂടുവെള്ളം സഹായിക്കും
water
water

പ്രായഭേദമന്യേ നിരവധി ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ. അനാരോഗ്യകരമായ ഭക്ഷണരീതിയും തെറ്റായ ജീവിതശൈലിയും വ്യായാമം ഇല്ലാത്തതുമെല്ലാം കൊളസ്ട്രോൾ അടിഞ്ഞുകൂടാൻ കാരണമാകും. കൊഴുപ്പുള്ള ഭക്ഷണങ്ങൾ, പുകവലി, മദ്യപാനം എന്നിവയൊക്കെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. ചെറിയ മാറ്റങ്ങളിലൂടെ കൊളസ്ട്രോൾ നില ആരോഗ്യകരമായി നിയന്ത്രിക്കാൻ നമുക്ക് കഴിയും.

ചൂടുവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇത് രക്തക്കുഴലുകളിൽ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഫലപ്രദമായ പരിഹാരമാണ്. ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കാനും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചൂടുവെള്ളം പതിവായി കുടിക്കുന്നത് സഹായിക്കും. 

എണ്ണമയമുള്ള ഭക്ഷണം കൊളസ്‌ട്രോൾ കൂടുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം ആ​ഹാരപദാർത്ഥങ്ങളിൽ നിന്നാണ് ട്രൈഗ്ലിസറൈഡ് രൂപം കൊള്ളുന്നത്. കൊളസ്ട്രോൾ ഉയരുന്നതിനുള്ള പ്രധാന കാരണവും ഇതാണ്. ട്രൈഗ്ലിസറൈഡ് കണികകൾ സിരകളിൽ അടിഞ്ഞുകൂടുന്നത് തടയാൻ ചൂടുവെള്ളം സഹായിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com