വെള്ളം കുടിക്കാൻ മടിയാണോ? മരണത്തെ വിളിച്ചുവരുത്തുമെന്ന് പഠനം

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ശരീരത്തിലെ ജലാംശം കുറഞ്ഞ് സെറം സോഡിയം തോത് മുകളിലേക്ക് പോകും. ഇത് മാറാരോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകാമെന്ന് പഠനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരത്തിന് ഏറ്റനും ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് വെള്ളം. പ്രായപൂർത്തിയായ ഒരാൾ കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ശരീരത്തിന് പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിലെ ജലാംശം കുറയുമ്പോൾ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകാമെന്നും പുതിയ പഠനം പറയുന്നു. ‍‍‍‍

ഉയർന്ന സെറം സോഡിയം തോത് ഉള്ളവരിൽ ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾക്കും ഹൃ​ദ്രോ​ഗത്തിനുള്ള സാധ്യതയും കൂടുതലാണ്. കോശങ്ങൾക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് ഹെൽത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. 11,000ലധികം പേരുടെ 30 വർഷത്തെ ആരോഗ്യ ഡേറ്റ ഉപയോഗപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്.

സെറം സോഡിയം തോത് 142ന് മുകളിൽ ആണെങ്കിൽ ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങൾ, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായിരിക്കും. 138-140 എന്ന തോതിൽ സെറം സോഡിയം നിലനിർത്തിയാൽ മാറാ രോഗങ്ങൾക്കുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. വെള്ളവും ജ്യൂസുമൊക്കെ കുടിക്കുന്നതിന് പുറമേ ജലാംശം അധികമുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ശരീരത്തിൽ ദ്രാവകങ്ങൾ എത്തിക്കാൻ സാധിക്കുമെന്ന് ​ഗവേഷകർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com