ബിരിയാണി നല്ലതാണോ? ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനം, അറിയാം 

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണമായാണ് പലപ്പോഴും ബിരിയാണിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ബിരിയാണിക്കും ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് പഠനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മ്മുടെയൊക്കെ ബിരിയാണി ഭ്രമം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതിനേക്കാള്‍ അപ്പുറമാണ്. രാജ്യത്തുതന്നെ ഏറ്റവുമധികം ആളുകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിലൊന്നാണ് ബിരിയാണിയെന്ന് നിസംശയം പറയാം. കിടിലന്‍ ഹൈദരാബാദി ബിരിയാണി എന്നുപറഞ്ഞാല്‍ കൈ കഴുകി പ്ലേറ്റിന് മുന്നില്‍ ഇരിക്കാത്തവരുണ്ടാകില്ല. പക്ഷെ ഈ ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ? ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണമായാണ് പലപ്പോഴും ബിരിയാണിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ബിരിയാണിക്കും ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് പറയുകയാണ് ആഫ്രിക്കന്‍ ജേണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രസിദ്ധീകരിച്ച പഠനം.

ബിരിയാണിയുടെ ആരോഗ്യ ഗുണങ്ങള്‍

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം: മഞ്ഞള്‍, ജീരകം, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, കുങ്കുമപ്പൂവ് തുടങ്ങി നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ ബിരിയാണിയിലുണ്ട്. ഇവ ഓരോന്നും ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞതാണ്. ഇത് നമ്മുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുണകരമാണ്. 

ദഹനത്തെ സഹായിക്കും: ബിരിയാണിയുടെ ചേരുവകളായ മഞ്ഞളും കുരുമുളകും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കൂടുന്നത് തടയുകയും ചെയ്യുന്നു. ഇഞ്ചിയും ജീരകവും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുകയും ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കുകയും ചെയ്യും. 

വീക്കം തടയുന്നു: ജീരകം, കുര്‍ക്കുമിന്‍ എന്നിവയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റിട്യൂമര്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. കരളിലെ എന്‍സൈമുകള്‍ വര്‍ദ്ധിപ്പിച്ച് അതുവഴി ശരീരത്തെ വിഷവിമുക്തമാക്കുന്നതില്‍ ബിരിയാണിയില്‍ ഉപയോഗിക്കുന്ന കുങ്കുമപ്പൂവ് സഹായിക്കും. 

വിറ്റാമിന്‍ സമ്പുഷ്ടം: വിറ്റാമിന്‍ സമ്പുഷ്ടമായത്: ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ബിരിയാണിയെ ആരോഗ്യകരമാക്കും. ഇവയില്‍ അലിസിന്‍, സള്‍ഫ്യൂറിക് സംയുക്തങ്ങള്‍, മാംഗനീസ്, വിറ്റാമിന്‍ ബി 6, സി, കോപ്പര്‍, സെലിനിയം എന്നിവ നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. 

കരളിന് നല്ലത്:  എല്ലാ സുഗന്ധദ്രവ്യങ്ങളും ചേര്‍ന്ന് ശരീരത്തില്‍ ഗ്ലൂട്ടത്തയോണ്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് ആന്തരികാവയവങ്ങളെ വിഷവിമുക്തമാക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com